വിദ്യാഭ്യാസ വായ്പ നിഷേധം; ആർ.വൈ.എഫ് ബാങ്ക് ഉപരോധിച്ചു

ചവറ: വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിൽ പ്രതിഷേധിച്ച്‌ ആർ.വൈ.എഫ് പ്രവർത്തകർ ബാങ്ക് ഉപരോധിച്ചു. വടക്കുംതല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷൻ ബാങ്ക് കുറ്റിവട്ടം ശാഖയാണ് സ്ത്രീകൾ ഉൾെപ്പടെയുള്ളവരെത്തി ഉപരോധിച്ചത്. പനയന്നാർ കാവിൽനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ബാങ്കിന് മുന്നിൽ െപാലീസ് തടഞ്ഞു. തുടർന്ന് നടന്ന ഉപരോധ സമരം ആർ.വൈ.എഫ് ചവറ മണ്ഡലം സെക്രട്ടറി വിഷ്ണു മോഹൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ഷിഹാബ് കൊച്ചുതറ അധ്യക്ഷത വഹിച്ചു. ഷമീൽ, അജിത് ചെങ്കള്ളിൽ, ആർ.എസ്.പി ലോക്കൽ സെക്രട്ടറി സി. അനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിൽ ഭരതൻ, റഷീന കൊച്ച് ഒറ്റയിൽ, രമേശൻ കല്ലയ്യത്ത്, സച്ചിൻ സമദ്, സുനിത, ബിജു, മുഹമ്മദ് ഷഹിൻ, റജില, നിഷ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ വായ്പകൾക്ക് അപേക്ഷ നൽകിയ വിദ്യാർഥികളും സമരത്തിൽ പങ്കെടുത്തു. തുടർന്ന് പൊലീസ് സാന്നിധ്യത്തിൽ സമരസമിതി നേതാക്കൾ ബാങ്ക് മാനേജരുമായി നടത്തിയ ചർച്ചയിൽ 10 ദിവസത്തിനകം വായ്പ അനുവദിക്കാൻ നടപടി ഉണ്ടാക്കുമെന്ന ഉറപ്പ് മാനേജർ നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.