തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നവരിലെ അനർഹരെ കണ്ടെത്തുന്നതിന് പ്രത്യേക സർവേ നടത്താൻ കൗൺസിൽ യോഗത്തിൽ തീരുമാനം. അനര്‍ഹര്‍ കടന്നുകൂടിയതിനാല്‍ അര്‍ഹരായവരിലേക്ക് ആനുകൂല്യങ്ങെളത്തുന്നില്ലെന്നും അനധികൃതമായി കടന്നുകൂടിയവരെ വേഗത്തിൽ കണ്ടെത്തി ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മേയർ വി.കെ. പ്രശാന്ത് പറഞ്ഞു. ഗുണഭോക്താവ് താമസിക്കുന്ന വീട്, മക്കളുടെ വിദ്യാഭ്യാസം, ജോലി, വീട്ടിലെ വാഹനങ്ങളുടെ എണ്ണം, വൈദ്യുതി ബിൽ, ആരോഗ്യ സ്ഥിതി തുടങ്ങിയ വിവരങ്ങളാണ് സര്‍വേയിൽ ശേഖരിക്കുക. സർവേ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാകും പുതിയ പെന്‍ഷനുകള്‍ വിതരണം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. പെൻഷൻ വിതരണത്തിെല അപാകതകളെച്ചൊല്ലി ചൂടേറിയ ചർച്ചകളാണ് യോഗത്തിൽ നടന്നത്. ക്ഷേമ പെന്‍ഷന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനായുള്ള വെബ്‌സൈറ്റിലെ തകരാർ കൗൺസിലർമാർ ഒറ്റക്കെട്ടായി ചൂണ്ടിക്കാട്ടി. എല്ലാ മാസവും കൗണ്‍സില്‍ ചേര്‍ന്ന് ക്ഷേമ പെന്‍ഷനുകള്‍ പാസാക്കുന്നുണ്ടെങ്കിലും അവ ഒന്നുംതന്നെ മുകളിലേക്ക് പോകുന്നില്ലെന്ന് കൗൺസിലർ കരമന അജിത് ആരോപിച്ചു. സൈറ്റ് പുനരാരാംഭിക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെബ്സൈറ്റിെൻറ കാര്യത്തില്‍ സംഭവിച്ച വീഴ്ച പുനഃപരിശോധിക്കണമെന്നും ജനങ്ങളുടെ ക്ഷേമത്തിനായി നഗരസഭ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും യു.ഡി.എഫ് കൗണ്‍സിലര്‍ ജോണ്‍സണ്‍ ജോസഫ് പറഞ്ഞു. സൈറ്റ് ബ്ലോക്കായ വിഷയം ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും യഥാര്‍ഥ ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് അവരിലേക്ക് ആനുകൂല്യങ്ങള്‍ എത്തിക്കുമെന്നും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ആര്‍. ഗീതാ ഗോപാല്‍ മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി. വാർധക്യകാല-വിധവാ പെന്‍ഷനുകളിലാണ് തിരിമറി നടക്കുന്നതെന്നും വെബ്‌സൈറ്റിലെ തകരാര്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം കത്തു മുഖാന്തരം സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കൗണ്‍സിലര്‍മാരായ ആര്‍.പി. ശിവജി, പാളയം രാജന്‍, ഡി. അനില്‍കുമാര്‍, വി.ഗിരി എന്നിവരും വിഷയത്തില്‍ സംസാരിച്ചു. സ്വകാര്യവാഹനങ്ങൾക്ക് സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറില്‍ സ്വീവേജ് ഒഴുക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള നിബന്ധനകള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കി. അതേസമയം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട് ഒഴുവുകളില്‍ കരാര്‍ നിയമനങ്ങൾ നടത്തിയ വിഷയം ബഹളത്തിനിടയാക്കി. ബി.ജെ.പിയും യു.ഡി.എഫും പ്രതിഷേധം രേഖപ്പെടുത്തി. മേയര്‍ ചെയര്‍മാനും ഹെല്‍ത്ത് കമ്മിറ്റി ചെയര്‍മാനും ഉള്‍പ്പെട്ട ഇൻറര്‍വ്യൂ ബോര്‍ഡാണ് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്തതെന്നും ഒരു വര്‍ഷം കാലാവധി കഴിയുമ്പോള്‍ പിരിച്ചുവിടുമെന്നും ചെയര്‍മാന്‍ വഞ്ചിയൂര്‍ പി. ബാബു വ്യക്തമാക്കി. പി.എസ്.സിക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.