കഠ്​വ, ഉന്നാവ് ബലാത്സംഗ പ്രതികൾക്ക് വധശിക്ഷ നൽകണം ^ആം ആദ്മി പാർട്ടി

കഠ്വ, ഉന്നാവ് ബലാത്സംഗ പ്രതികൾക്ക് വധശിക്ഷ നൽകണം -ആം ആദ്മി പാർട്ടി തിരുവനന്തപുരം: പിഞ്ചുകുഞ്ഞുങ്ങളെപ്പോലും ബലാത്സംഗം ചെയ്ത് അറുകൊല നടത്തിയവർക്ക് നിയമത്തി​െൻറ പഴുതുകളിലൂടെ രക്ഷപ്പെടാമെന്ന സ്ഥിതിയാണ് രാജ്യത്ത് വീണ്ടും വീണ്ടും കൂട്ടബലാത്സംഗങ്ങൾ നടക്കാൻ കാരണമെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന സമിതി അംഗം മെൽവിൻ വിനോദ്. ബലാത്സംഗ കേസുകൾ ആറു മാസത്തിനുള്ളിൽ വിചാരണചെയ്ത് കുറ്റവാളികളെ വധശിക്ഷക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡൽഹി വനിതാ കമീഷൻ അധ്യക്ഷ സ്വാതി മാലിവാൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി ഏജീസ് ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനസമിതി അംഗങ്ങളായ സജു ഗോപിദാസ്, ആർ. ജയകുമാർ, ഗ്ലേവിയസ് അലക്സാണ്ടർ, ജോൺ മാത്യു, മനോജ് എസ്.പി, വിനു കെ, രാജീവ് കുമാർ, നസറുല്ല സി.കെ, സന്തോഷ് കുമാർ, ജയകുമാർ വാഴോട്ടുകോണം, െഫ്രഡി ഗോമസ് എന്നിവർ സംസാരിച്ചു. കഠ്വ സംഭവം ഇന്ത്യയെ ലജ്ജിപ്പിക്കുന്നത് -മൗലവി വി.പി. സുഹൈബ് തിരുവനന്തപുരം: െഎക്യരാഷ്ട്രസഭയടക്കം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ കഠ്വ സംഭവം ഇന്ത്യൻ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് പാളയം ഇമാം മൗലവി വി.പി. സുഹൈബ് അഭിപ്രായപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയസമിതി കൺവീനർ മുഹമ്മദ് ബഷീർ ബാബു അധ്യക്ഷതവഹിച്ചു. കൗൺസിൽ സംസ്ഥാന പ്രസിഡൻറ് കരമന ബയാർ മുഖ്യപ്രഭാഷണം നടത്തി. വിഴിഞ്ഞം ഹനീഫ്, പി. സെയ്യദലി, കാരയ്ക്കാമണ്ഡപം താജുദ്ദീൻ, ജെ.എം. മുസ്തഫ, എ.എസ്. ഹമീദ്, എം.എസ്. സാലി, പാപ്പനംകോട് അൻസാരി, എം. മുഹമ്മദ് മാഹീൻ എന്നിവർ സംസാരിച്ചു. ത്രിദിന സൗജന്യ െറസിഡൻഷ്യൽ ക്യാമ്പ് തിരുവനന്തപുരം: സമസ്ത കേരള സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷൻ വിദ്യാഭ്യാസവിഭാഗം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേയ് നാലുമുതൽ ആറുവരെ എസ്.എസ്.എൽ.സി, പ്ലസ് ടു, കോളജ് വിദ്യാർഥികൾക്കായി ത്രിദിന സൗജന്യ െറസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിക്കും. കണിയാപുരം ബ്രൈറ്റ് സെൻട്രൽ സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ വ്യക്തിത്വ വികസനം, നേതൃപാടവം, കരിയർ ഗൈഡൻസ്, സൈബർ ലോകം തുടങ്ങിയ മേഖലകളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും. പങ്കെടുക്കുന്ന വിദ്യാർഥികളുടെ രക്ഷാകർത്താക്കൾക്കായി രക്ഷാകർതൃത്വ ശിൽപശാലയും നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 വിദ്യാർഥികൾക്കാണ് അവസരം. ഫോൺ: 9562598374, 9747318105.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.