വേനൽക്കാല കലാ പരിശീലന ശിബിരം

തിരുവനന്തപുരം: 'കളം' സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള 'ഭരതം' 31 മുതൽ മേയ് എട്ടുവരെ നടക്കും. വ്യക്തിത്വവികസനം, സിനിമ, നാടകം, അഭിനയം, സംഗീതം തുടങ്ങി പ്രായോഗിക ജീവിതത്തിൽ മികവ് വേണ്ടുന്ന സാേങ്കതികവിദ്യകൾ ഉൾപ്പെടുത്തിയാണ് ക്യാമ്പ്. മുൻ നാഷനൽ സ്കൂൾ ഒാഫ് ഡ്രാമ ഡയറക്ടർ കീർത്തി ജയിൻ ഉദ്ഘാടനം ചെയ്യും. നാടകാചാര്യൻ കെ.ജി. കൃഷ്ണമൂർത്തിയാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. േഫാൺ: 8593033111, 8593011177. കമ്പ്യൂട്ടർ പരിശീലനത്തിന് അപേക്ഷിക്കാം തിരുവനന്തപുരം: ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടി​െൻറ ആഭിമുഖ്യത്തിൽ സൗജന്യ നിരക്കിൽ നടത്തുന്ന കമ്പ്യൂട്ടർ പരിശീലനത്തിന് അപേക്ഷിക്കാം. എം.എസ് ഒാഫിസ്, ഇൻറർനെറ്റ്, ഡി.ടി.പി, ഫോേട്ടാഷോപ്, കോറൽഡ്രോ, വേഡ് പ്രോസസിങ്, ഗൾഫ് പാക്കേജ്, ഡാറ്റാ എൻട്രി, ഫണ്ടമ​െൻറൽസ് ഒാഫ് കമ്പ്യൂട്ടർ എന്നിവയിലാണ് പരിശീലനം. പാറ്റൂർ, ഒാവർ ബ്രിഡ്ജ്, ശ്രീകണ്ഠേശ്വരം കേന്ദ്രങ്ങളിൽ പരിശീലനം ഉണ്ടാകും. േഫാൺ: 9037893148, 8891839165. സീറ്റൊഴിവ് തിരുവനന്തപുരം: നഗരസഭ മാനവവിഭവശേഷി തൊഴിൽ വികസന കേന്ദ്രത്തി​െൻറ (എച്ച്.ആർ.ഇ.ഡി.സി) സ്ഥാപനമായ കമ്പ്യൂട്ടർ ട്രെയിനിങ് സ​െൻററിൽ സംസ്ഥാന സർക്കാർ സ്ഥാപനങ്ങളായ െഎ.എച്ച്.ആർ.ഡി, സി-ആപ്റ്റ്, കെൽട്രോൺ മുഖേന നടത്തുന്ന വിവിധ കമ്പ്യൂട്ടർ വെക്കേഷൻ കോഴ്സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. (ടാലി, ഡി.ടി.പി, ഡി.സി.എ, സി-കോം). വിശദവിവരങ്ങൾക്ക് തിരുവനന്തപുരം നഗരസഭ കമ്പ്യൂട്ടർ ട്രെയിനിങ് സ​െൻററുമായി ബന്ധപ്പെടേണ്ടതാണ്. ഫീസ് ആനുകൂല്യം ലഭ്യമാണ്. ഫോൺ: 0471-2336744, 2336980.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.