ആവശ്യത്തിന് ജീവനക്കാരില്ല പ്രവർത്തനം പ്രതിസന്ധിയിലായി പേയാട് കെ.എസ്.ഇ.ബി

സെക്ഷൻ വിഭജിക്കണമെന്ന ആവശ്യം ബോർഡ് അംഗീകരിക്കുന്നില്ല വിളപ്പിൽ: ജീവനക്കാരുടെ കുറവ് കാരണം പ്രവർത്തനം പ്രതിസന്ധിയിലായി പേയാട് വൈദ്യുതി സെക്ഷൻ. ഗ്രാമീണമേഖലയിൽ ഏറ്റവുംകൂടുതൽ ഉപഭോക്താക്കളുള്ള വൈദ്യുതി സെക്ഷനാണ് പേയാട്. കാട്ടാക്കട, മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ, പൂവച്ചൽ, അരുവിക്കര എന്നിങ്ങനെ ആറ് പഞ്ചായത്തുകളിലായി 37000 ഉപഭോക്താക്കളാണ് ഈ പരിധിയിലുള്ളത്. വൈദ്യുതി വകുപ്പി​െൻറ കണക്കനുസരിച്ച് 15000 ഉപഭോക്താക്കൾ അടങ്ങുന്നതാണ് ഒരു സെക്ഷൻ. ഒരു എ.ഇ, മൂന്ന് സബ് എൻജിനീയർ, ആറ് ഓവർസിയർ, 12 ലൈൻമാൻമാർ, ആറ് വർക്കർ എന്നിങ്ങനെ 28 ജീവനക്കാരാണ് ഒരു സെക്ഷനിൽ വേണ്ടത്. ഉപഭോക്താക്കളുടെ വർധനയനുസരിച്ച് സെക്ഷനും വർധിപ്പിക്കാറുണ്ട്. പേയാട് നിലവിൽ ഇതേ അനുപാതത്തിലാണ് ജീവനക്കാരുള്ളത്. എന്നാൽ നിശ്ചിത എണ്ണത്തിലും അധികം ഉപഭോക്താക്കളും സ്ഥല വിസ്തൃതിയും ഉള്ള ഈ സെക്ഷനെ രണ്ടാക്കി ജീവനക്കാരുടെ ജോലി ഭാരം കുറയ്ക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമാണുള്ളത്. പേയാടിനെ വിഭജിച്ച് വിളപ്പിൽശാല കേന്ദ്രീകരിച്ച് ഒരു സെക്ഷൻ അനുവദിക്കണമെന്ന് ബോർഡിന് റിപ്പോർട്ട് നൽകിയെങ്കിലും വർഷങ്ങളായി ചുവപ്പ് നാടയിൽ കുടുങ്ങിക്കിടക്കുകയാണ്. എട്ട് മണിക്കൂറാണ് ജോലിയെടുക്കേണ്ടതെങ്കിലും ഇവിടെ 12 മണിക്കൂറിലധികമാണ് ജീവനക്കാർ ജോലിചെയ്യുന്നത്. അധികജോലി സമയത്തിന് ആകെ നൽകുന്നത് മാസം 400 രൂപയും. മലയോര മേഖലയായതിനാൽ ലൈനിൽ തകരാറുകളും പതിവാണ്. എന്നാൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ എല്ലായിടത്തും കൃത്യസമയത്ത് എത്തിച്ചേരാനും കഴിയാറില്ല. വൈദ്യുതി തസ്സപ്പെട്ടാൽ ഈ സെക്ഷൻ പരിധിയിലുള്ളവർ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.