വലിയതുറ, പൂന്തുറ, ബീമാപള്ളി മേഖലകളിൽ ഉടൻ കടൽഭിത്തി നിർമിക്കണം ^വി.എസ്​. ശിവകുമാർ എം.എൽ.എ

വലിയതുറ, പൂന്തുറ, ബീമാപള്ളി മേഖലകളിൽ ഉടൻ കടൽഭിത്തി നിർമിക്കണം -വി.എസ്. ശിവകുമാർ എം.എൽ.എ തിരുവനന്തപുരം: വലിയതുറ, പൂന്തുറ, ബീമാപള്ളി മേഖലകളിൽ കടൽഭിത്തി നിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. ചെറിയതുറ സൂനാമി കുരിശ്ശടി, വേളാങ്കണ്ണി കടൽപ്പുറം, ബീമാപള്ളി മാമൂട്ടുവിളാകം തൈയ്ക്കാപ്പള്ളി, കൈതവിളാകം, വലിയതുറപാലം വലതുഭാഗം കൊച്ചുതോപ്പുവരെയും അതിരൂക്ഷമായ കടൽ ഭീഷണി നേരിടുകയാണ്. വലിയതുറ ഭാഗത്ത് 37 ലക്ഷംരൂപയും ചെറിയതുറയിൽ 36 ലക്ഷംരൂപയും കടൽഭിത്തി നിർമിക്കുന്നതിന് അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രവൃത്തി ആരംഭിച്ചിട്ടില്ല. തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയെ ബാധിക്കുന്ന ഈ പ്രശ്നം പരിഹരിക്കുന്നതിന് സർക്കാറി​െൻറ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.