ഓടനാവട്ടം വില്ലേജ് ഓഫിസ് കെട്ടിട നിർമാണത്തിന്​ 30 ലക്ഷത്തിെൻറ ഭരണാനുമതി

വെളിയം: ഓടനാവട്ടം വില്ലേജ് ഓഫിസിന് പുതിയ കെട്ടിടം നിർമിക്കാൻ 30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി. െഎഷാപോറ്റി എം.എൽ.എ. ഇവരുടെ നിർദേശപ്രകാരം പൊതുമരാമത്ത് കെട്ടിടവിഭാഗം അധികൃതർ തയാറാക്കിയ എസ്റ്റിമേറ്റിന് റവന്യൂ വകുപ്പാണ് തുക അനുവദിച്ചത്. ജീവനക്കാർക്ക് ആവശ്യമായ മുറികൾ, ഹാൾ, സന്ദർശകർക്കുള്ള പ്രത്യേകം കേന്ദ്രങ്ങൾ, റെക്കോഡ് റൂം, ശുചിമുറികൾ, ചുറ്റുമതിൽ, ഗേറ്റ്, ഭൂഗർഭ ജലകിണർ എന്നിവയാണ് എസ്റ്റിമേറ്റിലുള്ളത്. പ്രതിഷേധ മാർച്ച് നടത്തി കൊട്ടിയം: ഉന്നാവ്, കഠ്വ സംഭവങ്ങളിൽ പ്രതിഷേധിച്ച് എസ്.വൈ.എസ് കൊല്ലം സോണി​െൻറ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും കൂട്ടായ്മയും സംഘടിപ്പിച്ചു. ഉമയനല്ലൂർ ശൈഖ് മസ്ജിദിൽനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് കൊട്ടിയം ജങ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനം എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് ഡോ. പി.എ. മുഹമ്മദ് ഫാറൂഖ് നഈമി അൽബുഖാരി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് കൊല്ലം സോൺ സെക്രട്ടറി അബ്ദുസ്സമദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ഫൈസൽ മുസ്ലിയാർ, സൈഫുദ്ദീൻ സഖാഫി, മുബീൻ മുസ്ലിയാർ, റഹീം സഖാഫി പരവൂർ, സുൽഫിക്കർ സിയാറത്തുംമൂട്, അഫ്സൽ സിയാറത്തുംമൂട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.