ബയോടെക്‌നോളജി ഗവേഷണരംഗത്തെ ലോകനിലവാരത്തിലെത്തിക്കാന്‍ സര്‍ക്കാര്‍ പിന്തുണനല്‍കും ^--മന്ത്രി സുനില്‍കുമാര്‍

ബയോടെക്‌നോളജി ഗവേഷണരംഗത്തെ ലോകനിലവാരത്തിലെത്തിക്കാന്‍ സര്‍ക്കാര്‍ പിന്തുണനല്‍കും --മന്ത്രി സുനില്‍കുമാര്‍ തിരുവനന്തപുരം: ബയോടെക്‌നോളജി ഗവേഷണരംഗെത്ത ലോകോത്തര നിലവാരത്തിലെത്തിക്കാന്‍ സര്‍ക്കാര്‍ എല്ലാപിന്തുണയും നല്‍കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ കേരള വെറ്ററിനറി സര്‍വകലാശാല സ്ഥാപിക്കുന്ന ബയോ സയന്‍സ് റിസര്‍ച് ആൻഡ് ട്രെയിനിങ് സ​െൻറര്‍ (ബി.ആര്‍.ടി.സി) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബയോ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള ഗവേഷണസ്ഥാപനങ്ങള്‍ തുടങ്ങാന്‍ ആരംഭിച്ച ബയോ ലൈഫ് സയന്‍സ് പാര്‍ക്കിലെ ആദ്യ സംരംഭമെന്ന നിലയില്‍ പ്രതീക്ഷയോടെയാണ് ഗവേഷണകേന്ദ്രത്തെ കാണുന്നതെന്ന് അധ്യക്ഷതവഹിച്ച ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി പറഞ്ഞു. കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ്, കേരള വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എക്‌സ്. അനില്‍, രജിസ്ട്രാര്‍ ഡോ. ജോസഫ് മാത്യു, ബി.ആര്‍.ടി.സി കോഓഡിനേറ്റര്‍ ഡോ. ശ്രീജ ആര്‍. നായര്‍, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മംഗലപുരം ഷാഫി, വാര്‍ഡംഗം ബി. ലളിതാംബിക തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.