അന്താരാഷ്​ട്ര സെമിനാർ

കൊല്ലം: ശാസ്താംകോട്ട ബസേലിയസ് മാത്യൂസ് ദ്വിതീയൻ എൻജിനീയറിങ് കോളജിൽ 19ന് അന്താരാഷ്ട്ര ഏകദിന സെമിനാർ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തി​െൻറ വിവിധ മേഖലകളിൽനിന്ന് ലഭിച്ച 438 പേപ്പറുകളിൽനിന്ന് തെരഞ്ഞെടുത്ത 134 പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിക്കും. രാവിലെ 8.30ന് രജിസ്ട്രേഷൻ ആരംഭിക്കും. കൊല്ലം ഭദ്രാസനാധിപൻ സഖറിയ മാർ അന്തോണിയോസ് ഭദ്രദീപം കൊളുത്തുന്നതോടെ ചടങ്ങ് ആരംഭിക്കും. എ.പി.ജെ. അബ്ദുൽ കലാം സാേങ്കതിക സർവകലാശാല പ്രോ-വൈസ് ചാൻസലർ ഡോ. എം. അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്യും. സെമിനാറിൽ ചർച്ചചെയ്ത് അംഗീകരിച്ച പ്രബന്ധങ്ങൾ ഇൻറർനാഷനൽ ജേണൽ ഒാഫ് എൻജിനീയറിങ് ടെക്നോളജി സി.സി.െഎ.എസ് സ്പ്രിംഗറിൽ പ്രസിദ്ധീകരിക്കും. വാർത്താസമ്മേളനത്തിൽ ഉമ്മൻ സാമുവൽ, സിനു കെ. ജേക്കബ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.