േബ്രാഡ്ബാൻഡ് ഫാമിലി പാക്കേജുമായി ബി.എസ്​.എൻ.എൽ

കൊല്ലം: കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും പരമാവധി പ്രയോജനപ്പെടുന്ന രീതിയിൽ പുതിയ േബ്രാഡ്ബാൻഡ് ഇൻറർനെറ്റ് പ്ലാൻ ബി.എസ്.എൻ.എൽ ആരംഭിച്ചു. 1,199 രൂപ മാസ വാടകക്ക് 24 മണിക്കൂറും എല്ലാ നെറ്റ് വർക്കിലേക്കും അൺലിമിറ്റഡ് കാളും ഒപ്പം ഡാറ്റയും ലഭ്യമാണ്. 30 ജി.ബി വരെയുള്ള ഡാറ്റ ഉപയോഗത്തിന് 10 എം.ബി.പി.എസും ശേഷം രണ്ട് എം.ബി.പി.എസുമാണ് വേഗത. ഈ പ്ലാനി​െൻറ വരിക്കാരാവുന്നവർക്ക് മൂന്ന് പ്രീപെയ്ഡ് സിമ്മുകളും ലഭിക്കും. ഈ മൂന്ന് സിമ്മുകളിലും അൺലിമിറ്റഡ് കാളുകളും ഡാറ്റയും ഫ്രീ പി.ആർ.ബി.ടി ട്യൂണും ലഭ്യമാണ്. ഇതിന് പുറമേ ഒരു സിമ്മിൽ ഫ്രീ ഓൺലൈൻ ടി.വി, പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി ഒരു മാസത്തേക്ക് ഏതെങ്കിലും ഒരു വിഷയത്തി​െൻറ സൗജന്യ ഓൺലൈൻ എജുക്കേഷൻ എന്നിവയും ലഭിക്കും. നിലവിലെ ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക്ക് ഈ പ്ലാനിലേക്ക് മാറാനാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.