'അക്ഷരമുറ്റത്തെ ചങ്ങാതിക്കൂട്ടം' 21ന്

കൊല്ലം: കിളികൊല്ലൂർ കോയിക്കൽ ഗവ. ഹൈസ്കൂൾ 1993ൽ എസ്.എസ്.എൽ.സിക്ക് പഠിച്ചിരുന്ന വിദ്യാർഥികളുടെയും ആ കാലഘട്ടത്തിലെ അധ്യാപകരുടെയും പുനഃസമാഗമം 'അക്ഷരമുറ്റത്തെ ചങ്ങാതിക്കൂട്ടം' എന്ന പേരിൽ ശനിയാഴ്ച നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ 1993ൽ എസ്.എസ്.എൽ.സി പഠിച്ചിരുന്ന 150ഒാളം പേർ പെങ്കടുക്കും. എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി ബാച്ചി​െൻറ ക്ലാസ് ടീച്ചറായിരുന്ന ശാന്തമയി പെങ്കടുക്കും. സ്കൂളിൽ പഠിച്ച് ഉന്നത പദവികളിൽ എത്തിയവരെ ആദരിക്കും. സ്കൂളി​െൻറ ഒൗദ്യോഗിക നാമത്തിൽ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത് സ്കൂളിന് സമർപ്പിക്കും. കൂടാതെ, 250ഒാളം ഗ്രോബാഗുകളും നൂറോളം ഫലവൃക്ഷത്തൈകളും സ്കൂളിന് കൈമാറും. വാർത്താസമ്മേളനത്തിൽ ആർ. വിമൽ, എൻ. രാജൻ, എ. ജുബിൻ, ജലാലുദ്ദീൻ, സജീവ് ഖാൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.