റെയിൽവേ വികസനം:​ മധ​ുരയിൽ നാളെ യോഗം

കൊല്ലം: പുനലൂർ--ചെങ്കോട്ട റെയിൽപാതയുമായി ബന്ധപ്പെട്ടതും കൊല്ലം ലോക്സഭാ മണ്ഡലത്തി​െൻറ പരിധിയിൽ വരുന്നതുമായ മധുര റെയിൽവേ ഡിവിഷന് കീഴിലുള്ള വികസനപ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ വ്യാഴാഴ്ച രാവിലെ 10ന് മധുരയിൽ യോഗം നടക്കും. മധുര ഡിവിഷനൽ റെയിൽവേ മാനേജരുടെ സാന്നിധ്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുകയെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി അറിയിച്ചു. ആര്യങ്കാവിൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കുക, കുണ്ടറ റെയിൽവേ സ്റ്റേഷനിലെ മേൽപാല നിർമാണം, റെയിൽവേ റോഡുകളുടെ പുനരുദ്ധാരണത്തിനുള്ള അനുമതി, കലയനാട് ഹാൾട്ട് സ്റ്റേഷൻ, ഇതര വികസന പ്രവർത്തനങ്ങൾ, പുനലൂർ സ്റ്റേഷൻ ശബരിമല തീർഥാടക സ്റ്റേഷനായി വികസിപ്പിക്കുക, ഒറ്റക്കൽ, ഇടമൺ അടിപ്പാതകൾ, കഴുതുരുട്ടിയിൽ നടക്കാനുള്ള മേൽപാലം, പഴയ എല്ലാ െട്രയിനുകളും പുനഃസ്ഥാപിക്കൽ, പുതിയ െട്രയിനുകൾ, െട്രയിനുകൾ ദീർഘിപ്പിക്കാനുള്ള നടപടി, പുനലൂർ ചെങ്കോട്ട പാതയിലെ മറ്റ് സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.