തെരുവിെൻറ മക്കൾക്ക് ആശ്രയ സങ്കേതം തണലായി

കൊട്ടാരക്കര: മനോനില തെറ്റിയവരും സംരക്ഷിക്കാൻ ആരുമില്ലാതെ അനാഥമാക്കപ്പെട്ടവരുമായ ഒമ്പതുപേർക്ക്‌ കലയപുരം ആശ്രയ സങ്കേതം തണലായി. കൊല്ലം റെയിൽവേ സ്റ്റേഷനിൽനിന്നാണ് പൊലീസ് ഇവരെ ആശ്രയയെ ഏൽപിച്ചത്. കുറച്ചുമാസങ്ങളായി റെയിൽവേ സ്റ്റേഷനിലും മറ്റു പരിസരങ്ങളിലുമായി അലഞ്ഞു നടക്കുകയായിരുന്ന ഈ ഒമ്പതുപേരെയും റെയിൽവേ എസ്.ഐ വിനോദി​െൻറ നേതൃത്വത്തിൽ പൊലീസ് ഓഫിസർമാരായ മനോജ്, ഹരികൃഷ്ണൻ, സൂര്യപ്രഭ, രാജു, തമ്പി മറ്റു റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമായിരുന്നു കണ്ടെത്തിയത്. ഇവരിൽ നാലുപേർ സ്ത്രീകളും അഞ്ചുപേർ പുരുഷന്മാരുമാണ്. ഇവരെക്കുറിച്ച് റെയിൽവേ എസ്.ഐ പി. വിനോദ്, ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസിനെ വിവരമറിയിച്ചതിനെ തുടർന്ന് കൊല്ലം മേയർ വി. രാജേന്ദ്രബാബു, മറ്റ് റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ആശ്രയ വൈസ് പ്രസിഡൻറ് കോശി യോഹന്നാൻ, സെക്രട്ടറി ഡോ. ജി. ഹെൻട്രി, ചീഫ് സോഷ്യൽ വർക്കർ എ.ജി. ശാന്തകുമാർ, ആശ്രയ സ്റ്റാഫ് അംഗങ്ങളായ ചിഞ്ചു, ഹരികുമാർ, തുളസി എന്നിവർ ചേർന്ന് ഒമ്പതുപേരെയും ഏറ്റെടുത്തു. നരേന്ദ്ര മോദി പ്രധാനമന്ത്രി പദം ഒഴിഞ്ഞ് രാജ്യത്തെ രക്ഷിക്കണം -നാഷനൽ മുസ്ലിം കൗൺസിൽ കൊല്ലം: പിഞ്ചുബാലികമാരെ ക്രൂരമായി പിച്ചിച്ചീന്തപ്പെടുന്ന ക്രൂരത നിർബാധം തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തൽസ്ഥാനം രാജിവെച്ച് ഇന്ത്യയെ രക്ഷിക്കുകയും രാജ്യത്തി​െൻറ ആത്മാഭിമാനത്തെ സംരക്ഷിക്കുകയും വേണമെന്ന് നാഷനൽ മുസ്ലിം കൗൺസിൽ (എൻ.എം.സി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് എ. റഹിംകുട്ടി അധ്യക്ഷതവഹിച്ചു. സംഘടനാ നേതാക്കളായ ഡോ. എം.എ. സലാം, വൈ.എ. സമദ്, ജെ.എ. അസ്ലം,സലീം മഞ്ചലി, പോരുവഴി സലാം, തോപ്പിൽ ബദറുദ്ദീൻ, എ.ആർ. ഷറഫുദ്ദീൻ, അഷ്റഫ് സഫ, എം. ഇബ്രാഹിംകുട്ടി, മാലുമേൽ സലീം, സി.എ. ബഷീർകുട്ടി, അർത്തിയിൽ അൻസാരി, നെടുമ്പന ജാഫർ, ഇ. നുജും, ഇ. െഎഷാബീവി, എ. സഫിയാബീവി, ഹംസത്ത് ബീവി, സുഹ്റാ സലീം, എസ്. ഷാഹിദ, എ. മുംതാസ് ബീഗം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.