പൊലീസ് കസ്​റ്റഡിയിൽ മരിച്ച യുവാവി​െൻറ മാതാവിന് നീതി ലഭ്യമാക്കണം ^ഫ്രറ്റേണിറ്റി

പൊലീസ് കസ്റ്റഡിയിൽ മരിച്ച യുവാവി​െൻറ മാതാവിന് നീതി ലഭ്യമാക്കണം -ഫ്രറ്റേണിറ്റി കൊല്ലം: പെറ്റിക്കേസിൽ കുണ്ടറ പൊലീസ് പിടിച്ചുകൊണ്ടുപോയി കസ്റ്റഡിയിലിരിക്കെ മരിക്കാനിടയായ യുവാവി​െൻറ മാതാവിന് നീതി ലഭ്യമാക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ലാ പ്രസിഡൻറ് എസ്.എം. മുഖ്താർ. ദലിത് കുടുംബാംഗമായ പെരിനാട് തൊണ്ടിറക്ക് മുക്കിന് സമീപം പുത്തൻവീട്ടിൽ‍ ചെല്ലമ്മയുടെ മകൻ കുഞ്ഞുമോൻ (39) പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചിട്ട് ഒന്നരവർഷമാകുന്നു. സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാർക്കെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. കുണ്ടറ പൊലീസ് പെറ്റിക്കേസിൽ 2016 ഒക്റ്റോബർ 21നാണ് കുഞ്ഞുമോനെ കസ്റ്റഡിലെടുത്തത്. പൊലീസി​െൻറ മർദനത്തിൽ തളർന്നുവീണ കുഞ്ഞുമോനെ പൊലീസ് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറാംദിവസം തിരുവനന്തപുരം മെഡിക്കൽ‍ കോളജിൽവെച്ച് മരിച്ചു. ഇടത് സർക്കാർ കുറ്റക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്.സി, എസ്.ടി പീഡന നിരോധന നിയമം ദുർബലപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി രാഷ്ട്രപതിക്ക് നൽകുന്ന ഭീമഹരജിയിലേക്ക് കുഞ്ഞുമോ​െൻറ അമ്മ ചെല്ലമ്മയിൽനിന്ന് ഒപ്പ് ശേഖരണവും നടത്തി. ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ ബിജു കൊട്ടാരക്കര, ലുക്മാൻ, അനസ് കരിക്കോട്, അസ്ഹർ ഹാറൂൺ, അംജദ് അമ്പലംകുന്ന്, വെൽഫെയർ പാർട്ടി കുണ്ടറ മണ്ഡലം കമ്മിറ്റി അംഗം ശിവജി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.