െറസിഡൻസ്​ അസോസിയേഷൻ വാർഷികം

അഞ്ചൽ: ടൗൺ ഒന്നാം നമ്പർ െറസിഡൻസ് അസോസിയേഷ​െൻറ രണ്ടാമത് വാർഷികവും സാംസ്കാരിക സമ്മേളനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രഞ്ജു സുരേഷ് ഉദ്ഘാടനം ചെയ്തു. െറസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് എസ്. ഫസിലുദ്ദീൻ അൽഅമാൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി എ. സലീം റിപ്പോർട്ട് അവതരിപ്പിച്ചു. അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജാ ചന്ദ്രബാബു മുതിർന്ന അംഗങ്ങളെ ആദരിച്ചു. അഞ്ചൽ പൊലീസ് ഇൻസ്പെക്ടർ സി.എൽ. സുധീർ ധാന്യകിറ്റ് വിതരണം നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് എസ്. ദേവരാജൻ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജാ മുരളി, കവി അനീഷ് കെ. അയിലറ, ഗ്രാമപഞ്ചായത്ത് അംഗം സുബൈദ സക്കീർ ഹുസൈൻ, രക്ഷാധികാരി എ. സക്കീർ ഹുസൈൻ, എ.എം. കബീർ, വേടർപച്ച രവീന്ദ്രൻ പിള്ള, ചീപ്പുവയൽ സുരേഷ്, നദീറാ ഗഫൂർ, എസ്. ഇർഷാദ് എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ഗാനമേളയും നടന്നു. ഓഫിസ് ഉദ്ഘാടനം അഞ്ചൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഞ്ചൽ യൂനിറ്റി​െൻറ പൊതുയോഗവും പുതിയ ഓഫിസ് ഉദ്ഘാടനവും നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് പി. പ്രതാപൻ അധ്യക്ഷതവഹിച്ചു. യൂനിറ്റ് ജനറൽ സെക്രട്ടറി വി.എം. തോമസ് മേഖലാ പ്രസിഡൻറ് അഖിൽ രാധാകൃഷ്ണൻ, ട്രഷറർ എസ്. ഫസിലുദ്ദീൻ, സെക്രട്ടറി എസ്. സുശീലൻ നായർ, മുൻ പ്രസിഡൻറ് കെ.എൻ. കുട്ടപ്പൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.