കഠ്​വ കൊലപാതകം: ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൊട്ടാരക്കര: കശ്മീരില്‍ എട്ട് വയസ്സുകാരിയായ ബാലികയെ മൃഗീയമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കൊട്ടാരക്കരയില്‍ ബഹുജനപ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. രാഷ്ട്രീയ ഭേദമന്യേ സ്ത്രീകളും കുട്ടികളുമടക്കം വിവിധ തലങ്ങളിലുള്ള നൂറുകണക്കിനു പേര്‍ അണിചേര്‍ന്നു. മുസ്ലിം സ്ട്രീറ്റിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റില്‍നിന്നാരംഭിച്ച പ്രതിഷേധജാഥ ചന്തമുക്ക് വഴി നഗരം ചുറ്റി തിരികെ മുസ്ലിം സ്ട്രീറ്റില്‍ സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.