തലസ്​ഥാനത്തെ ശാസ്​​ത്രസമൂഹം സയൻസ്​ മാർച്ച്​ നടത്തി

തിരുവനന്തപുരം: ഗ്ലോബൽ മാർച്ച് ഫോർ സയൻസി​െൻറ ഭാഗമായി തലസ്ഥാനത്ത് സയൻസ് മാർച്ച് നടന്നു. വിവിധ ശാസ്ത്രസംഘടനകളുടെ ആഭിമുഖ്യത്തിൽ രൂപവത്കരിച്ച മാർച്ച് ഫോർ സയൻസ് ഓർഗനൈസിങ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. രാവിലെ 11ന് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സ് ഹാളി‍​െൻറ പരിസരത്തുനിന്ന് ആരംഭിച്ച് കേരള യൂനിവേഴ്സിറ്റി ഓഫിസിന് മുന്നില്‍ സമാപിച്ചു. മാര്‍ച്ച് ഫോര്‍ സയന്‍സ് തിരുവനന്തപുരം സംഘാടകസമിതി ചെയര്‍മാന്‍ ഡി. കൃഷ്ണവാര്യര്‍ ഉദ്‌ഘാടനം ചെയ്തു. ശാസ്ത്രീയ മനോഭാവം വളര്‍ത്തിയെടുക്കുക, വിദ്യാലയങ്ങളില്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ആശയങ്ങള്‍ മാത്രം പഠിപ്പിക്കുക, അന്ധമായ ആശയങ്ങളുടെ പ്രചാരണത്തിന് തടയിടുക, സര്‍ക്കാര്‍ നയരൂപവത്കരണത്തിന് ശാസ്ത്രീയ പിന്‍ബലം ഉണ്ടായിരിക്കുക, ദേശീയവരുമാനത്തി‍​െൻറ മൂന്ന് ശതമാനം ശാസ്ത്ര ഗവേഷണങ്ങള്‍ക്കും 10 ശതമാനം വിദ്യാഭ്യാസത്തിനും നീക്കിവെക്കുക തുടങ്ങി ആവശ്യങ്ങളാണ് മാർച്ച് മുന്നോട്ടുവെച്ചത്. ശാസ്ത്രജ്ഞരും ഗവേഷകരുമടക്കം നൂറുകണക്കിന് പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. തിരുവനന്തപുരത്തെ ഐ.ഐ.എസ്.ടി, ഐ.ഐ.എസ്.ഇ.ആർ, ഐ.എസ്.ആർ.ഒ, കാര്യവട്ടം യൂനിവേഴ്സിറ്റി കാമ്പസ്, സി.എസ്.ഐ.ആര്‍, ആർ.ജി.സി.ബി, മെഡിക്കല്‍ കോളജ്, സി.ഇ.ടി, എല്‍.ബി.എസ് എന്‍ജിനീയറിങ് കോളജ് തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു. മാർച്ചിന് മുമ്പ് നടന്ന സെമിനാറിൽ ഐ.ഐ.എസ്.ടിയിലെ പ്രഫസർ ഡോ. ഉമേഷ് ആർ. കഥാനെ പ്രഭാഷണം നടത്തി. സമാപനയോഗത്തിൽ സംഘാടകസമിതി വൈസ് ചെയർമാൻ സി.പി. അരവിന്ദാക്ഷൻ, ബി. രമേഷ് (ശാസ്ത്ര സാഹിത്യ പരിഷത്ത്), ജി.എസ്. പത്മകുമാർ (ബ്രേക്ത്രൂ സയന്‍സ് സൊസൈറ്റി), ശ്രീരാഗ് (ആസ്ട്രോ കേരള), തുടങ്ങിയവർ സംസാരിച്ചു. തിരുവനന്തപുരത്ത് വിവിധ ശാസ്ത്രസംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന ഗ്ലോബൽ മാർച്ച് ഫോർ സയൻസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.