കശുവണ്ടി, മത്സ്യമേഖലകളിൽ യു.എൻ സഹകരണം തേടി കൂടിക്കാഴ്ച

കൊല്ലം: കശുവണ്ടി, മത്സ്യമേഖലകളിൽ പണിയെടുക്കുന്ന സ്ത്രീകളുടെ ക്ഷേമത്തിന് 'യു.എൻ വിമ​െൻറ' സാമ്പത്തിക സാങ്കേതിക സഹകരണം തേടി കേരള സർക്കാർ. സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനും വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ സംഘടനയായ യു.എൻ വിമൻസി​െൻറ ഉന്നതതല ഉദ്യോഗസ്ഥരുമായി ഇതുസംബന്ധിച്ച് ന്യൂയോർക്കിലെ ആസ്ഥാനത്ത് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കൂടിക്കാഴ്ച നടത്തി. ആഫ്രിക്കയിൽ യു.എൻ വിമെൻ ശാക്തീകരണ പദ്ധതികളുടെ ഭാഗമായി നിലവിൽ പ്രവർത്തിക്കുന്ന വനിതാ ഗ്രൂപ്പുകളെയും സ്വയം സഹായ സംഘങ്ങളെയും തോട്ടണ്ടി സംഭരണ സംരംഭങ്ങളിലേക്ക് ആകർഷിക്കുക എന്ന നിർദേശം ചർച്ചയിൽ ഉയർന്നു. തിരുവനന്തപുരത്ത് 2017 ജൂണിൽ ആഫ്രിക്കൻ രാഷ്ട്രങ്ങളിലെ സ്ഥാനപതിമാരെ പങ്കെടുപ്പിച്ച് നടന്ന കാഷ്യു കോൺക്ലേവിലെ തീരുമാനങ്ങൾ നടപ്പാക്കാൻ ഇത് സഹായകമാകുമെന്നാണ് വിലയിരുത്തൽ. രാജ്യാന്തരതലത്തിൽ മൂല്യാധിഷ്ഠിത വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിന് സഹായകമായ നടപടികൾ യോഗത്തി​െൻറ ഭാഗമായി ഉണ്ടാകും. വർഷത്തിൽ പരമാവധി തൊഴിൽദിനങ്ങളും മെച്ചപ്പെട്ട ആനുകൂല്യങ്ങളും ഉറപ്പാക്കാനാണ് സർക്കാർ പരിശ്രമമെന്ന് മന്ത്രി യു.എൻ പ്രതിനിധികളെ അറിയിച്ചു. കേരളത്തിലെ 222 മത്സ്യഗ്രാമങ്ങളിലെ സാഫ് വനിതാ സംഘങ്ങളുടെ എണ്ണം 17,482 ആയി ഉയർത്തുകയാണ് ലക്ഷ്യം. നിലവിൽ 924 സ്വയംസഹായ സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. മത്സ്യ വിൽപനയിലും അനുബന്ധ പ്രവൃത്തികളിലും ഏർപ്പെടുന്ന സ്ത്രീ തൊഴിലാളികളുടെ വരുമാനത്തിൽ കൂട്ടായ്മകളിലൂടെ വർധനവ് സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കശുവണ്ടി, മത്സ്യ മേഖലകളെ സംബന്ധിച്ച പദ്ധതി നിർദേശങ്ങൾ ജില്ല കലക്ടർ ഡോ. എസ്. കാർത്തികേയൻ അവതരിപ്പിച്ചു. 80 രാജ്യങ്ങളിലായി 64 ദശലക്ഷം യു.എസ് ഡോളറി​െൻറ വനിതാ ശാക്തീകരണ പദ്ധതികൾ യു.എൻ വിമൻ ഏറ്റെടുത്തതായി സംഘടനയുടെ ഏഷ്യാ പസഫിക് സീനിയർ േപ്രാഗ്രാം അഡ്വൈസർ എ.എച്ച്. മോംജുറൽ കബീർ പറഞ്ഞു. യു.എൻ വിമൻ ജെൻഡർ ഇക്വാലിറ്റി ഫണ്ട് മാനേജർ നാൻസി കീവിസ് വിവിധ രാഷ്ട്രങ്ങളിലെ പദ്ധതികൾ വിശദീകരിച്ചു. യു.എൻ വിമൻ ഇന്ത്യ കൺട്രി ഓഫിസിന് വിശദമായ പദ്ധതിരേഖ സമർപ്പിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. യു.എൻ.ഡി.പി, യുനിഡോ എന്നീ യു.എൻ സംവിധാനങ്ങളെക്കൂടി പദ്ധതിയുടെ ഭാഗമാക്കുന്നതിന് ശ്രമിക്കും. കൂടിക്കാഴ്ചയിൽ യു.എൻ പ്രതിനിധി സജി തോമസ്, മന്ത്രിയുടെ അഡീഷനൽ െപ്രെവറ്റ് സെക്രട്ടറി റോയ് ടോം ലാൽ, ജില്ല ഇൻഫർമേഷൻ ഓഫിസർ സി. അജോയ്, എ.ഡി.സി (ജനറൽ) വി. സുദേശൻ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.