സെക്ര​േട്ടറിയറ്റിൽ ദലിത്​ ജീവനക്കാര​ന്​ അടിമപ്പണിയെന്ന് പരാതി മേലുദ്യോഗസ്ഥൻ എച്ചിൽപാത്രം കഴുകി​െവ​ക്കാൻ നിർബന്ധിക്കുന്നെന്നും ആരോപണം

തിരുവനന്തപുരം: സെക്രേട്ടറിയറ്റിൽ ദലിത് ജീവനക്കാരന് ഐ.എ.എസുകാരനായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അടിമപ്പണിയെന്ന് പരാതി. പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ ഭക്ഷണംകഴിച്ച ശേഷം എച്ചിലെടുക്കാനും പാത്രം കഴുകാനും നിർബന്ധിക്കുന്നതായി സെക്രേട്ടറിയറ്റ് ജീവനക്കാരൻ ദേവദാസ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇത്തരം ജോലിചെയ്യില്ലെന്ന് പറഞ്ഞപ്പോൾ തൊഴിൽ പീഡനം വർധിച്ചതായും പരാതിയിൽ ആരോപിക്കുന്നു. എന്നാൽ, ആരോപണങ്ങള്‍ ബിശ്വനാഥ് സിൻഹ നിഷേധിച്ചു. പൊതുഭരണ വകുപ്പിലെ ജീവനക്കാരനായ ദേവദാസാണ് പരാതി കൊടുത്തിരിക്കുന്നത്. സെക്രട്ടേറിയറ്റില്‍ അടുത്തിടെ ജോലി കിട്ടിയ ക്ലാസ് ഫോര്‍ ജീവനക്കാരനാണ് ദേവദാസ്. സെക്രട്ടറി ഭക്ഷണം കഴിച്ചശേഷം എച്ചില്‍ വാരാന്‍ യുവാവിനോട് ആവശ്യപ്പെടും. പാത്രം കഴുകിെവക്കാനും പറയും. പാത്രം കഴുകാതെ ഡ്രൈവറുടെ ൈകയില്‍ കൊടുത്തുവിട്ടാല്‍ വീട്ടിലെത്തിയശേഷം എന്താണ് കഴുകാത്തതെന്ന് ചോദിച്ച് ഫോണില്‍ വിളിച്ച് ശകാരിക്കും. ഓഫിസ് സമയം കഴിഞ്ഞാലും വീട്ടിൽപോകാൻ അനുവദിക്കുന്നില്ല, പേപ്പറുകൾ കീറി നിലത്തിടുകയും ഫയലുകൾ നിലത്തിടുകയും ചെയ്തശേഷം എടുപ്പിക്കുകയും ചെയ്യുമെന്നും ആരോപണമുണ്ട്. കഴിഞ്ഞദിവസമാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പരാതി ജീവനക്കാരൻ നൽകിയത്. പരാതിയിൽ നടപടിയൊന്നും മുഖ്യമന്ത്രിയുടെ ഓഫിസ് ഇതുവരെ സ്വീകരിച്ചിട്ടില്ല. എന്നാൽ, ഓഫിസ് ജോലികളല്ലാതെ മറ്റൊരു ജോലിയും ജീവനക്കാരെക്കൊണ്ട് താൻ ചെയ്യിക്കാറില്ലെന്നാണ് ബിശ്വനാഥ് സിൻഹ പറയുന്നത്. പഞ്ചിങ് ചെയ്യാൻ വൈകിയതി​െൻറ പേരിൽ ചീഫ് സെക്രട്ടറിക്ക് ഉള്‍പ്പെടെ ജീവനക്കാർക്ക് കൂട്ടത്തോടെ വിശദീകരണ നോട്ടീസ് നൽകിയ പൊതുഭരണ സെക്രട്ടറിയുടെ നടപടി വിവാദമായിരുന്നു. സംഘടനകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയാണ് നടപടി റദ്ദാക്കിയത്. പുതിയ ആരോപണവുമായി ബന്ധപ്പെട്ടും ജീവനക്കാരുടെ സംഘടനകള്‍ തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നാണ് സൂചന. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.