ജോലിക്ക് ഹാജരാകാതെ ഡോക്ടർമാർ, വലഞ്ഞ് രോഗികൾ

പേയാട്: രോഗികളെ വലച്ച് ഡോക്ടർമാരുടെ സമരം. രണ്ടു ദിവസമായി സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നതുകാരണം ഗ്രാമീണ മേഖലയിലെ രോഗികൾ ഏറെ പ്രയാസത്തിലായിരിക്കുകയാണ്. വിളപ്പിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആകെയുള്ള ഒരു മെഡിക്കൽ ഓഫിസറും രണ്ട് അസി. സർജൻമാരും പണിമുടക്കിലാണ്. സമരത്തി​െൻറ ആദ്യ ദിനമായ വെള്ളിയാഴ്ച ഈ മൂന്ന് ഡോക്ടർമാരും ആശുപത്രിയിൽ എത്തിയെങ്കിലും രോഗികളെ പരിശോധിക്കാൻ കൂട്ടാക്കിയില്ല. ഇരുന്നൂറിലധികം രോഗികളാണ് ഒ.പിയിൽ ചികിത്സ തേടി എത്തിയത്. എൻ.ആർ.എച്ച്.എം വഴി താൽക്കാലിക നിയമനം കിട്ടിയ ഒരു ഡോക്ടർ മാത്രമാണ് രോഗികളെ പരിശോധിക്കാനുണ്ടായിരുന്നത്. മണിക്കൂറുകളോളം ക്യു നിൽക്കേണ്ടിവന്ന രോഗികൾ ഒടുവിൽ സഹികെട്ട മെഡിക്കൽ ഓഫിസറോട് തട്ടിക്കയറി. ഇതോടെ മെഡിക്കൽ ഓഫിസറും രണ്ട് അസി. സർജൻമാരും ആശുപത്രിയിൽനിന്ന് ഇറങ്ങിപ്പോയി. നാട്ടുകാരുടെ പ്രതിക്ഷേധം ഭയന്ന് ശനിയാഴ്ച ഡോക്ടർമാരാരും എത്തിയില്ല. രാവിലെ പത്തോടെ ഒ.പിയിൽ 150 ഓളം രോഗികളെത്തി. ആകെയുള്ള താൽക്കാലിക ഡോക്ടർ മാത്രമാണ് ശനിയാഴ്ചയും രോഗികളെ പരിശോധിക്കാനുണ്ടായിരുന്നത്. എന്നാൽ, സമീപ പഞ്ചായത്തുകളിലെ മലയിൻകീഴ് സി.എച്ച്.സി, വിളവൂർക്കൽ, മാറനല്ലൂർ പ്രാഥമിക ആരോഗ്യകേന്ദ്രം, നേമം ശാന്തിവിള താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഡോക്ടർമാർ ജോലിെക്കത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.