മലയിൻകീഴ്: പുതുക്കി നിർമിച്ച പാലത്തിെൻറ വശത്ത് മണ്ണിട്ട് നികത്തി റീ ടാറിങ് കഴിഞ്ഞ റോഡ് ദിവസങ്ങൾക്കകം ഇടിഞ്ഞുതാണു. പ്രാവച്ചമ്പലം, ഊരൂട്ടമ്പലം റോഡിൽ വലിയറത്തല ഭാഗത്താണ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ഗർത്തം രൂപപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഏറെ തിരക്കുള്ള റോഡിെൻറ മധ്യഭാഗത്ത് ഗർത്തം രൂപംകൊണ്ടത്. ബൈക്ക് യാത്രക്കാരാണ് ചെറിയ രീതിയിൽ രൂപപ്പെട്ട ഗർത്തം ആദ്യം കണ്ടത്. നിമിഷങ്ങൾക്കകം ഇത് വലിയ ഗർത്തമായി. വിവരമറിെഞ്ഞത്തിയ നാട്ടുകാർ ഗതാഗതം പൂർണമായും തടയുകയായിരുന്നു. പ്രാവച്ചമ്പലം, ഊരൂട്ടമ്പലം, മലയിൻകീഴ് ഉൾപ്പെടുന്ന 13 കിലോമീറ്റർ റോഡിെൻറ റീ ടാറിങ്ങിനും അറ്റകുറ്റപ്പണിക്കുമുൾപ്പെടെ 13 കോടിയാണ് അടങ്കൽ തുക. ഒരു വർഷമായി പലഘട്ടങ്ങളിലായി നടക്കുന്ന റോഡുപണി പകുതിപോലും കഴിഞ്ഞിട്ടില്ല. വലിയറത്തലയിൽ ബലക്ഷയം ഉണ്ടായിരുന്ന പഴയ പാലം പകുതി പൊളിച്ച് കോൺക്രീറ്റ് ചെയ്ത് റീടാറിങ് കഴിഞ്ഞാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. പകുതിഭാഗം പൊളിച്ചിട്ടിട്ട് ആഴ്ചകൾ ആയെങ്കിലും പണി തുടങ്ങിയിട്ടില്ല. പുതുതായി കോൺക്രീറ്റ് ചെയ്ത പകുതി പാലത്തിെൻറ പാർശ്വഭാഗത്ത് മണ്ണിട്ട് നികത്തി ബലപ്പെടുത്താതെ അതിനുമീതെ ടാറിങ് ചെയ്തതാണ് ഗർത്തമുണ്ടാവാൻ കാരണം. പ്രാവച്ചമ്പലം അരിക്കടമുക്ക് റെയിൽവേ പാലത്തിന് സമീപം ഒരുവശത്തെ 10 മീറ്റർ ദൂരം ടാറിങ് നടത്താതെ ഉപേക്ഷിച്ച മട്ടാണ്. റോഡ് പണിയുടെ മെല്ലെപ്പോക്കും അശാസ്ത്രീയതയും കാര്യക്ഷമമില്ലായ്മയും നിർമാണ പ്രവർത്തനങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി െറസി. അസോസിയേഷനുകളും നിരവധി നാട്ടുകാരും വകുപ്പ് മന്ത്രിക്കുൾപ്പെടെ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.