വെൺകുളത്തിലെ മണ്ണെടുപ്പ്​ കേസ് കാരോട്​ പഞ്ചായത്ത് അധികൃതർ കരാറുകാരുമായി ഒത്തുകളിച്ചെന്ന് ആരോപണം

പാറശ്ശാല: പഞ്ചായത്ത് അനുമതി‍യോടെ കുളത്തിൽനിന്ന് മണ്ണെടുക്കാൻ കരാർ ലഭിച്ച വ്യക്തി അനധികൃതമായി മണ്ണെടുത്ത കേസിൽ ഒത്തുകളി നടന്നതായി ആരോപണം. കാരോട് പഞ്ചായത്ത് അധികൃതർ കരാറുകാരന് അനുകൂല നിലപാട് എടുത്തതായി ആരോപിച്ചാണ് നാട്ടുകാരും സാമൂഹിക പ്രവർത്തകരും രംഗത്തെത്തിയത്. കരാറി​െൻറ മറവിൽ കോടിക്കണക്കിന് രൂപയുടെ മണ്ണ് കടത്തിയെന്ന പരാതിയെതുടർന്ന് കൃഷി വകുപ്പിലെ വിജിലൻസ് അധികൃതർ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ അനധികൃതമായി മണ്ണ് കടത്തിയതായി ബോധ്യപ്പെട്ടതിനെതുടർന്ന് പഞ്ചായത്ത്, റവന്യൂ, ജനപ്രതിനിധികൾ എന്നിവർക്കെതിരെ വിജിലൻസ് കോടതി കേസ് എടുത്തിരുന്നു. കേസിനെതിരെ കരാറുകാരൻ കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. വെൺകുളത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ല, കൂടുതൽ മണ്ണെടുെത്തന്ന പേരിൽ കരാറുകാരനിൽനിന്ന് തുക ഈടാക്കാൻ പാടിെല്ലന്ന് കോടതി ഉത്തരവിട്ടു. എന്നാൽ, മുപ്പത്തിമൂവായിരം ഘനമീറ്റർ മണ്ണെടുത്തെന്ന വിജിലൻസ് റിപ്പോർട്ടുപോലും പഞ്ചായത്ത് അധികൃതർ യഥാസമയം കോടതിയിൽ ഹാജരാക്കാത്തതാണ് കരാറുകാരന് അനുകൂലവിധിക്ക് ഇടയായതെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. ഇങ്ങനെയൊരു വിധിപോലും പഞ്ചായത്ത് അധികൃതർ അറിഞ്ഞിെല്ലന്ന വിശദീകരണം ഒത്തുകളിയിലേക്ക് വിരൽചൂണ്ടുന്നതായി നാട്ടുകാർ ആരോപിക്കുന്നു. 2013ന് ആണ് പത്തേക്കറോളം വരുന്ന വെൺകുളം നവീകരണം ആരംഭിച്ചത്. ആദ്യഘട്ടമെന്ന നിലയിൽ 28,910 ഘനമീറ്റർ മണ്ണ് മാറ്റാനാണ് കരാറുകാരന് അനുമതി നൽകിയത്. എന്നാൽ, മെണ്ണടുത്ത് കുളം കയമായതോടെ നാട്ടുകാരും രാഷ്ട്രീയപാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തുടർന്ന് ഘനനം നിർത്തി. പരാതിയെതുടർന്ന് കൃഷിവകുപ്പ് വിജിലൻസ് നടത്തിയ പരിശോധനയിൽ വെൺകുളത്തിൽനിന്ന് കരാർ വ്യവസ്ഥ ലംഘിച്ച് മുപ്പത്തിമൂവായിരം ഘനമീറ്റർ മണ്ണ് കോരിമാറ്റിയതായി കണ്ടെത്തി. സംഭവത്തിൽ കൃഷിവകുപ്പിലെ ഉന്നതർ അടക്കം അഞ്ചോളം ജീവനക്കാർ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ, കാരോട് വില്ലേജ് ഓഫിസർ, പഞ്ചായത്ത് സെക്രട്ടറി, കരാറുകാരൻ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സർക്കാറിന് വിജിലൻസിന് റിപ്പോർട്ട് നൽകിയിരുന്നു. കരാറുകാരനിൽനിന്ന് അധികം കടത്തിയ മണ്ണിന് വിലയായി 17 ലക്ഷം ഈടാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം മേയിൽ കൃഷിവകുപ്പിലെ അഞ്ച് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തിരുന്നു. കടുത്ത വേനലിലും ജലസമൃദ്ധമായിരുന്ന വെൺകുളം കാടുപിടിച്ച് അഴിമതിയുടെ നേർക്കാഴ്ചയായി മാറിക്കഴിഞ്ഞു. ഇതിന് മുമ്പ് 32 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച പാർശ്വഭിത്തി മണ്ണിടിക്കുന്നതിനിടയിൽ തകർന്നു. സംഭവത്തിൽ രാഷ്ട്രീയ, ഉദ്യോഗസ്ഥ ഒത്തുകളിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.