കാലപ്പഴക്കത്തിന് പെർമിറ്റില്ല: എസ്​.ടി.എ തീരുമാനത്തിനെതിരെ കെ.എസ്​.ആർ.ടി.സി

തിരുവനന്തപുരം: പുതിയ സിറ്റി, ഒാർഡിനറി പെർമിറ്റുകൾ അനുവദിക്കുന്നതിന് കാലപ്പഴക്കം നിബന്ധനയാക്കിയ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ടി.എ) നടപടിക്കെതിെര കെ.എസ്.ആർ.ടി.സി സർക്കാറിനെ സമീപിച്ചു. പുതിയ സിറ്റി ഒാർഡിനറിക്ക് പെർമിറ്റ് കിട്ടണമെങ്കിൽ അഞ്ച് വർഷത്തിൽ താഴെയും ഒാർഡിനറിക്ക് എട്ടുവർഷത്തിൽ താഴെയും മാത്രം പഴക്കമുള്ള ബസുകളാകണമെന്ന പുതിയ നിബന്ധന കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടിയാകുന്ന സാഹചര്യത്തിലാണ് നടപടി. എസ്.ടി.എ തീരുമാനം നിലവിലെ മോേട്ടാർവാഹനചട്ടം മുന്നോട്ടുവെക്കുന്ന ഉദ്ദേശ ലക്ഷ്യങ്ങൾക്ക് വിരുദ്ധവും പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ സർവിസുകൾ ലഭിക്കാനുള്ള അവകാശത്തെ തടയുന്നതുമാണെന്നാണ് കെ.എസ്.ആർ.ടി.സിയുെട നിലപാട്. തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞദിവസം സർക്കാറിന് കത്ത് നൽകിയത്. ഇതിനിടെ പുതിയ എസ്.ടി.എ തീരുമാനത്തി​െൻറ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ മൂന്ന് ഒാർഡിനറി പെർമിറ്റുകൾക്കുള്ള കെ.എസ്.ആർ.ടി.സിയുടെ അപേക്ഷ മോേട്ടാർ വാഹനവകുപ്പ് തള്ളി. സൂപ്പർ ഫാസ്റ്റ് അടക്കം സൂപ്പർ ക്ലാസ് സർവിസുകൾ അഞ്ച് വർഷം പൂർത്തിയായാൽ അവയെ ലിമിറ്റഡ് സ്റ്റോപ്, ഒാർഡിനറി സർവിസുകളാക്കി മാറ്റം വരുത്തി പുതിയ പെർമിറ്റ് നേടി നിരത്തിലെത്തിക്കുകയാണ് സാധാരണ െചയ്യുന്നത്. പുതിയ തീരുമാനത്തോടെ ഇത് പൂർണമായും നിലക്കും. ഒാർഡിനറി സർവിസുകൾക്ക് പുതിയ ബസുകൾ വാങ്ങേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇത് ഒട്ടും പ്രാവർത്തികമല്ല. ട്രാൻസ്പോർട്ട് അതോറിറ്റി നിശ്ചയിച്ചത് പ്രകാരം സ്റ്റേജ് കാര്യേജ് പെർമിറ്റ് ലഭിക്കുന്നതിനുള്ള വാഹനങ്ങളുടെ പരമാവധി കാലപ്പഴക്കം നേരത്തേ 15 വർഷമായിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തി പെർമിറ്റ് നടപടികൾ സ്വീകരിക്കണമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ ആവശ്യം. 2017 ജൂൺ 14ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് പുതിയ പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള കാലപരിധി പുതിക്കി നിർണയിക്കാൻ തീരുമാനമായത്.- തങ്ങൾ സർവിസ് നടത്തുന്ന മേഖലകളിലേക്ക് കെ.എസ്.ആർ.ടി.സിയോ പുതിയ സംരംഭകരോ കടന്നുവരാതിരിക്കാൻ ഒരു വിഭാഗം സ്വകാര്യബസുടമകൾ ഇത്തരമൊരു ആവശ്യമായി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയെ സമീപിക്കുകയായിരുന്നു. തുടർന്നായിരുന്നു ഉത്തരവ്. എന്നാൽ, നിലവിലെ പെർമിറ്റുകൾ പുതുക്കി നൽകുന്നതിൽ അഞ്ചുവർഷം പഴക്കമെന്ന നിബന്ധന ഏർെപ്പടുത്താത്ത് സംശയത്തിന് ഇടയാക്കുന്നുണ്ട്. പെർമിറ്റ് പുതുക്കലിൽ പരിഗണിക്കാതെ പുതിയ പെർമിറ്റുകളിൽ മാത്രം ബസുകളുടെ പഴക്കം മാനദണ്ഡമാക്കുന്നത് ചിലരുടെ താൽപര്യം സംരക്ഷിക്കാനെന്നും ആക്ഷേപമുണ്ട്. എം. ഷിബു കെ.എസ്.ആർ.ടി.സിയുടെ ബസുകൾ ഇങ്ങെന .................................................................................. സ്കാനിയ -18 വോൾവോ -13 സൂപ്പർ ഡീലക്സ് -62 സൂപ്പർ എക്സ്പ്രസ് -20 സൂപ്പർഫാസ്റ്റ് -416 ഫാസ്റ്റ് പാസഞ്ചർ -1482 സിറ്റി ഫാസ്റ്റ് -207 ഒാർഡിനറി -3765
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.