ഒാൺ​ൈലൻ മാർക്കറ്റിങ്​: വീട്ടമ്മയിൽനിന്ന് 40 ലക്ഷം തട്ടിയ പ്രതി അറസ്​റ്റിൽ

തിരുവനന്തപുരം: വീട്ടമ്മയിൽനിന്ന് 40 ലക്ഷം മൾട്ടിലെവൽ ഒാൺൈലൻ മാർക്കറ്റിങ് വഴി തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. പാലക്കാട് പറളി അറബിക്ക് േകാളജിന് പുറകുവശം ലക്ഷംവീട് കോളനിയിൽ ശ്യാമപ്രസാദിനെയാണ് (31) വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടിലെവൽ മാർക്കറ്റിങ് കമ്പനിയുടെ പാലക്കാട് സെയിൽസ് ഗ്രൂപ്പി​െൻറ ലീഡറായ ശ്യാമപ്രസാദ് സെയിൽസ് ഗ്രൂപ് വിപുലീകരിക്കുന്നതിനും കൂടുതൽ കമീഷൻ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മയിൽനിന്ന് 40 ലക്ഷം രൂപ തവണകളായി കൈപ്പറ്റിയശേഷം ഒളിവിൽപോകുകയായിരുന്നു. ശംഖുംമുഖം അസി. കമീഷണർ ഷാനിഹാ​െൻറ നേതൃത്വത്തിൽ വഞ്ചിയൂർ സർക്കിൾ ഇൻസ്പെക്ടർ സുരേഷ് വി. നായർ, സബ് ഇൻസ്പെക്ടർ മിഥുൻ, എസ്.സി.പി.ഒ അശോകകുമാർ, സി.പി.ഒ പ്രശാന്ത് എന്നിവർ ചേർന്നാണ് പാലക്കാട്നിന്ന് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.