ജാതി അയിത്തത്തെ ഇല്ലാതാക്കാൻ കമ്യൂണിസ്​റ്റിനേ സാധിക്കൂ ^വി.എസ്​

ജാതി അയിത്തത്തെ ഇല്ലാതാക്കാൻ കമ്യൂണിസ്റ്റിനേ സാധിക്കൂ -വി.എസ് തിരുവനന്തപുരം: മനുഷ്യത്വരാഹിത്യത്തിനും അയിത്തത്തിനും എതിരെ പോരാടാൻ കമ്യൂണിസ്റ്റിനേ സാധിക്കൂവെന്ന് വി.എസ്. അച്യുതാനന്ദൻ. അംബേദ്കർ എജുക്കേഷൻ ഫൗണ്ടേഷൻ, ലോർഡ് ബുദ്ധ യൂനിവേഴ്സൽ സാെസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന അംബേദ്കർ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയൊട്ടാകെ ഇക്കാലത്തും പടർന്നുപിടിക്കുന്ന ജാതി അയിത്തത്തെ ഇല്ലാതാക്കാൻ കോൺഗ്രസിന് സാധിക്കില്ല. അതിലൂടെ ബി.ജെ.പിയാണ് വളർന്നുവന്നത്. എന്നാൽ, ദലിതർക്കുവേണ്ടി സംരക്ഷണമൊരുക്കാൻ കമ്യൂണിസ്റ്റുപാർട്ടികൾക്കേ സാധിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കെ. രാമൻകുട്ടി അധ്യക്ഷതവഹിച്ചു. പാണക്കാട് സാദിഖ് അലി തങ്ങൾ, കാളീശ്വരം രാജ്, എൻ. ഹരികുമാർ, ഉഷബഹൻജി, പ്രഫ. എം.ആർ. സഹൃദയൻ തമ്പി, ഖമറുന്നിസ തുടങ്ങിയവർക്ക് അംബേദ്കർ അവാർഡുകൾ വി.എസ് സമ്മാനിച്ചു. കെ. ജയകുമാർ, എൻ.സി.ആർ. കുളത്തൂർ, ദേവർപുരം സുന്ദരരാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.