തിരുവനന്തപുരം: ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി വ്യാഴാഴ്ച മുതൽ ആരംഭിച്ച വിഷു പ്രത്യേക വിപണികൾക്ക് ഇന്ന് സമാപനം. കുടുംബശ്രീ വനിതകൾ ഉൽപാദിപ്പിച്ച വിഷരഹിതമായ പച്ചക്കറികൾ, പഴങ്ങൾ, കിഴങ്ങുവർഗങ്ങൾ, വിവിധ ഇനം അച്ചാറുകൾ, പലഹാരങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കുടുംബശ്രീ കഫേ, ബഡ്സ് സ്കൂൾ കുട്ടികൾ നിർമിച്ച കരകൗശല വസ്തുക്കൾ തുടങ്ങിയവ മേളക്ക് പ്രൗഢിയേകി. കുടുംബശ്രീ എം.കെ.എസ്.പി പദ്ധതിയുടെ ഭാഗമായി നടത്തിയ വിഷുച്ചന്തയുടെ ജില്ലതല ഉദ്ഘാടനം വെള്ളിയാഴ്ച പോത്തൻകോട് ജങ്ഷനിൽ നടന്നു. രണ്ട് ദിവസം നീണ്ട ചന്തയിൽ 3000 കിലോയോളം പച്ചക്കറികളാണ് കുടുംബശ്രീ വനിതകൾ ഉൽപാദിപ്പിച്ച് വിറ്റഴിച്ചത്. ജില്ലയിലെ മറ്റ് പഞ്ചായത്തുകളിലായി 75ഒാളം വിഷുച്ചന്തകളാണ് നടന്നത്. 30 ലക്ഷേത്താളം രൂപ വിറ്റുവരവ് നേടാൻ സാധിച്ചു. എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറുമാർ, ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ, വാർഡ് പ്രതിനിധികൾ, ജില്ലാ മിഷൻ കോഒാഡിനേറ്റർ, സി.ഡി.എസ് ചെയർപേഴ്സൺ, സർക്കിൾ ഇൻസ്പെക്ടർ, മറ്റ് ഭാരവാഹികൾ എന്നിവർ പെങ്കടുത്തു. ചടങ്ങിൽ ഹരിതബാല്യം പദ്ധതിയുടെ ഭാഗമായും ജൈവമുകുളം പദ്ധതിയുടെ ഭാഗമായും ബാലസഭാ, ബഡ്സ് സ്കൂൾ കുട്ടികൾക്ക് വിത്ത് വിതരണവും നടത്തി. ആർദ്രം പദ്ധതിയെ തകർക്കരുത് -ജോയൻറ് കൗൺസിൽ തിരുവനന്തപുരം: ആർദ്രം പദ്ധതി തകർക്കുന്ന നടപടിയിൽനിന്ന് ഡോക്ടർമാർ പിന്തിരിയണമെന്ന് ജോയൻറ് കൗൺസിൽ ആവശ്യപ്പെട്ടു. സ്വകാര്യ-കുത്തക ആശുപത്രികൾ പൊതുജനാരോഗ്യരംഗത്ത് പിടിമുറുക്കിയപ്പോൾ സൗജന്യ ചികിത്സ അന്യമായ സാധാരണക്കാർക്ക് വലിയ ആശ്വാസമായി മാറിയ പദ്ധതിയാണിത്. ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത 170 ആരോഗ്യകേന്ദ്രങ്ങളെ സാമൂഹികാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി ആവശ്യത്തിന് ഡോക്ടർ, നഴ്സ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തസ്തികകൾ സൃഷ്ടിച്ചുകൊണ്ടാണ് പ്രവർത്തനമാരംഭിച്ചത്. മൂന്നു മുതൽ നാല് വരെ ഡോക്ടർമാരുള്ളപ്പോഴും ഉച്ചക്കുശേഷം ഒ.പി പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്ന് വാശിപിടിക്കുന്നത് സ്വകാര്യ പ്രാക്ടീസ് തടസ്സപ്പെടുമെന്നതിനാലും സ്വകാര്യ ആശുപത്രികളുടെ സമ്മർദത്താലുമാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കരുതെന്നും സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും ജോയൻറ് കൗൺസിൽ ചെയർമാൻ ജി. മോട്ടിലാലും ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.