ആസിഫയുടെ നീതിക്കായി കെ.എസ്​.യു കൊല്ലത്ത് ട്രെയിൻ തടഞ്ഞു

കൊല്ലം : ജമ്മു-കശ്മീരിലെ കത്വയിൽ കൊല്ലപ്പെട്ട ആസിഫക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞു. രാഹുൽ ഗാന്ധിയുടെ സമരത്തിനും പ്രവർത്തകർ ഐക്യദാർഢ്യം അറിയിച്ചു. നരേന്ദ്ര മോദിയുടെ ഭരണത്തിൽ സംഘ്പരിവാർ നേതൃത്വത്തിൽ നടക്കുന്ന ഫാഷിസ്റ്റ് പ്രവർത്തനത്തി​െൻറ അവസാനത്തെ ഇരയാണ് കശ്മീരിൽ ക്രൂരമായി കൊലചെയ്യപ്പെട്ട ആസിഫ എന്ന ബാലികയെന്ന് നേതാക്കൾ പറഞ്ഞു. സംഘ്പരിവാർ നേതൃത്വത്തിൽ കേന്ദ്ര ഭരണത്തി​െൻറ ധാർഷ്ട്യത്തിലാണ് ഇത്തരം ക്രൂരമായ പ്രവർത്തനങ്ങൾ നടക്കുന്നത്. കുറ്റവാളികളെ സംരക്ഷിക്കുന്ന പ്രസ്താവനകളും പ്രവർത്തനങ്ങളുമാണ് ബി.ജെ.പിയുടെ നേതാക്കൾ നടത്തുന്നതെന്നും കെ.എസ്.യു ആരോപിച്ചു. ജില്ലാ പ്രസിഡൻറ് വിഷ്ണു വിജയൻ, സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി, സംസ്ഥാന സെക്രട്ടറി ആദർശ് ഭാർഗവൻ, ഷെഫീഖ് കിളികൊല്ലൂർ, ജില്ലാ ഭാരവാഹികളായ കൗശിഖ് എം. ദാസ്, ശരത് മോഹൻ, അതുൽ. എസ്.പി, സിയാദ് ഭരണിക്കാവ്, യദുകൃഷ്ണൻ, ഷാൻ വടക്കേവിള, അർഷാദ്, സച്ചു പ്രതാപ്, അനന്തൻ പന്മന, വിഷ്ണുപ്രിയ, നസ്മൽ, സുബിൻ കൊല്ലം, സജയൻ, അമ്മു രാജൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി. കെ.എസ്.യു പ്രവർത്തകരെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.