വിഷുക്കൈനീട്ടമായി ജൈവപച്ചക്കറി വിളവെടുപ്പ്​

കൊല്ലം: കശുവണ്ടി വികസന കോർപറേഷൻ കൊട്ടിയം ഫാക്ടറി വളപ്പിൽ കൃഷി ചെയ്ത ജൈവപച്ചക്കറികളുടെ വിളവെടുപ്പി​െൻറയും വിൽപനയുടെയും ഉദ്ഘാടനം നടത്തി. ചീര, വെണ്ട, മീറ്റർ പയർ, വഴുതനങ്ങ, അമര, മുളക്, കാബേജ്, പാവക്ക എന്നിവയാണ് നൂറു ശതമാനം ജൈവവളങ്ങൾ ഉപയോഗിച്ച് വൻ തോതിൽ വിളവെടുപ്പ് നടത്തിയത്. പച്ചക്കറികൾ എൻ.എസ് ആശുപത്രി കാൻറീനിലേക്കും കുടുംബശ്രീ മേൽനോട്ടത്തിൽ കൊട്ടിയത്ത് പ്രവർത്തിക്കുന്ന ഗ്രാമീണ കാർഷിക ചന്തയിലേക്കും നൽകും. എൻ.എസ് സഹകരണ ആശുപത്രി പ്രസിഡൻറ് പി. രാജേന്ദ്രൻ ആശുപത്രി വൈസ് പ്രസിഡൻറ് എ. മാധവൻപിള്ളക്ക് പച്ചക്കറി കിറ്റ് നൽകി ആദ്യ വിൽപന ഉദ്ഘാടനം ചെയ്തു. കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ അധ്യക്ഷതവഹിച്ചു. കോർപറേഷൻ ഭരണസമിതി അംഗങ്ങളായ ജി. ബാബു, സജി ഡി. ആനന്ദ്, ഗ്രാമപഞ്ചായത്ത് സ്ഥിരിംസമിതി അധ്യക്ഷൻ യു. ഉമേഷ്, െപ്രാഡക്ഷൻ മാനേജർ എ. ഗോപകുമാർ, കൺസൾട്ടൻറ് േപ്രംലാൽ, അസി. മാനേജർ ആർ. രാജൻ, ആശുപത്രി പി.ആർ.ഒ ജയ്ഗണേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.