​െകാല്ലം ഒരുങ്ങി; പൂരം 16ന്​

കൊല്ലം: ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കൊല്ലം പൂരം തിങ്കളാഴ്ച നടക്കും. പൂരത്തിനുള്ള ഒരുക്കം പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതുമുതൽ വിവിധ ക്ഷേത്രങ്ങളിൽ നിന്നും ചെറുപൂരങ്ങളുടെ എഴുന്നള്ളത്ത് ക്ഷേത്രത്തിലേക്ക് ആരംഭിക്കും. തുടന്ന് ആനനീരാട്ടും ആന ഉൗട്ടും ചമയക്കാർക്കുള്ള പൂരസദ്യയും ഉണ്ടാവും. ഉച്ചക്ക് രണ്ടിന് താമരക്കുളം ശ്രീ മഹാഗണപതിയുടെ എഴുന്നള്ളത്ത് ക്ഷേത്രസന്നിധിയിൽ നിന്ന് പുറപ്പെടും. ഇൗ സമയം പുതിയകാവ് ശ്രീഭഗവതിയുടെ എഴുന്നള്ളത്തും പുറപ്പെടും. ഉച്ചക്ക് 12 മുതൽ ചേരനല്ലൂർ ശങ്കരൻകുട്ടി മാരാരും ഗുരുവായൂർ േമാഹനവാര്യരും നയിക്കുന്ന 'തിരുമുമ്പിൽ മേളം' അരങ്ങേറും. തുടർന്ന് തൃക്കൊടിയിറക്കം, കെട്ടുകാഴ്ച, തിരുമുമ്പിൽ കുടമാറ്റം, ആറാെട്ടഴുന്നള്ളത്ത്, നാദസ്വരകച്ചേരി എന്നിവ നടക്കും. വൈകീട്ട് അഞ്ചിന് ആശ്രാമം മൈതാനിയിൽ താമരക്കുളം ശ്രീമഹാഗണപതിയും പുതിയകാവ് ശ്രീഭഗവതിയും അണിനിരക്കും. തുടർന്ന് കുടമാറ്റവും പഞ്ചാരിമേളവും. സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഉത്സവത്തോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്ര ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ നിന്ന് ശനിയാഴ്ച ൈവകീട്ട് നാലിന് ആരംഭിക്കും. ഹരിതചട്ടം പാലിച്ചാണ് പൂരം സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു. നാൽപതോളം ആനകളെ അണിനിരത്തുന്നതിന് നാട്ടാനപരിപാലന നിയമം കർശനമായി പാലിക്കും. ആനകളെ വനം, മൃഗസംരക്ഷണ വകുപ്പ് അധികൃതരടക്കം പരിശോധിച്ചശേഷമേ പൂരത്തിന് അണിനിരത്തുകയുള്ളൂ. വാർത്താസമ്മേളനത്തിൽ പൂരം കമ്മിറ്റി ഭാരവാഹികളായ ആക്കാവിള സതീക്ക്, കെ.എസ്. മനോജ്, വിജയഭാനു എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.