കാവനാട്: സ്കൂൾ മൈതാനത്തെ ആൽമരത്തണലിൽ അവധി ദിനത്തിൽ ഒന്നിച്ച് കുരുന്നുകൾ തങ്ങളുടെ പഠനമികവ് തെളിയിച്ച് കളി ചിരികളുമായി വീടുകളിലേക്ക് മടങ്ങി. പടിഞ്ഞാറേ കൊല്ലം മുളങ്കാടകം ഗവ. എച്ച്.എസ് എൽ.പി.എസിൽ വെള്ളിയാഴ്ച നടന്ന 'മികവുത്സവം 2018' ലാണ് കുട്ടികൾ തങ്ങളുടെ പഠന മികവുകൾ പുറത്തെടുത്തത്. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും അണിനിരന്നു. മുതിർന്നവരുടെയും കൂട്ടുകാരുടെയും ചോദ്യങ്ങൾക്ക് മറുപടിനൽകിയും കഥ പറഞ്ഞും പരീക്ഷണങ്ങൾ നടത്തിയും തങ്ങളുടെ മികവുകൾ കുരുന്നുകൾ പുറത്തെടുത്തു. ഒപ്പം പുസ്തക--പത്ര വായനയും നടത്തി. അറിവ് പകർന്ന് നൽകി സ്കിറ്റ് അവതരണവും ഉണ്ടായിരുന്നു. കൗൺസിലർ എസ്. രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഷാമിന അധ്യക്ഷത വഹിച്ചു. സ്കൂൾ പൂർവവിദ്യാർഥി സംഘടന സെക്രട്ടറി എം. ബദറുദ്ദീൻ, പ്രസിഡൻറ് ഗിരിഷ്കുമാർ എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപകൻ ബി. സതീഷ്ചന്ദ്രൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജി. എമിൽഡ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.