വാഹനാപകടത്തിൽ ഒരാൾക്ക്​ പരിക്ക്​

കുന്നിക്കോട്: ദേശീയപാതയില്‍ കോട്ടവട്ടം പമ്പിന് സമീപം കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. കാർ യാത്രികനായ പുനലൂർ കക്കോട് സ്വദേശി ബിനു (35)വിനാണ് പരിക്കേറ്റത്. കൊല്ലം തിരുമംഗലം പാതയില്‍ കഴിഞ്ഞദിവസം രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ വാഹനത്തിനുള്ളില്‍ അകപ്പെട്ടു. പുനലൂരിൽനിന്ന് വന്ന അഗ്നിരക്ഷാ സേനയാണ് യുവാവിനെ പുറത്തെത്തിച്ചത്. അപകടത്തില്‍ കാലിന് ഗുരുതര പരിക്കറ്റ ബിനുവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.