വിഷുക്കണി ഒരുക്കുന്നതിന് നാടും നഗരവും ഒരുങ്ങി

കാവനാട്: മേടമാസത്തിലെ വിഷു പുതുപ്പിറവി ദിനമാണ്. അന്നേ ദിവസം ഏറ്റവും പ്രധാനം വിഷുക്കണിയാണ്. ക്കഴിഞ്ഞു. ഞായറാഴ്ചയാണ് വിഷു. കണിയൊരുക്കുന്നതിന് ആവശ്യമായ പഴങ്ങളും പച്ചക്കറികളും മറ്റു വസ്തുക്കളുമായി വ്യാപാര കേന്ദ്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. റോഡ് വക്കുകളിലും കണി ഒരുക്കുന്നതിനുള്ള വസ്തുക്കളുടെ വിൽപന ആരംഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങൾക്കൊപ്പം തനി നാടൻ വിഭവങ്ങളും കണിയൊരുക്കാനായി ഇക്കുറി കടകളിലും മറ്റും എത്തിച്ചിട്ടുണ്ട്. കണിവെള്ളരി, ചക്ക, മാമ്പഴം, കദളിപ്പഴം, നാളികേരം, കണിക്കൊന്നപ്പൂവ്, വാൽക്കണ്ണാടി തുടങ്ങി കണിയൊരുക്കുന്നതിനാവശ്യമായ എല്ലാം വ്യാപാര കേന്ദ്രങ്ങളിൽ ഒരുക്കിക്കഴിഞ്ഞു. വഴിവക്കിൽ പ്രത്യേക വിപണന കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.