മരുതിമലയിൽ സന്ദർശകർക്ക് സുരക്ഷിതത്വമില്ല; പഞ്ചായത്തിെൻറ അനാസ്ഥ

വെളിയം: മുട്ടറ മരുതിമലയിൽ സന്ദർശകർക്ക് സുരക്ഷിതത്വം ഏർപ്പെടുത്താത്തതുമൂലം അപകടങ്ങൾ പതിവാകുന്നു. വെളിയം പഞ്ചായത്ത് അനാസ്ഥ കാണിക്കുെന്നന്നാണ് ആരോപണം. 2010ലാണ് മലയെ ഇക്കോടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയത്. തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ മന്ദീഭവിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരാണ് മലയിൽ എത്തുന്നത്. കഴിഞ്ഞദിവസം കൊല്ലം സ്വദേശികളായ നാല് വിദ്യാർഥികൾക്ക് അപകടം പിണഞ്ഞു. ഇടിമിന്നലിൽ കൊല്ലം മുണ്ടക്കൽ തയ്യിലഴികത്ത് വീട്ടിൽ രാജാശ്രീകണ്ഠ​െൻറ മകൻ സൂര്യനാരായണൻ (18) മരിക്കുകയും ചെയ്തു. സുഹൃത്തായ ജിത്തുജോയിക്ക് ഗുരുതര പൊള്ളലേറ്റു. കഴിഞ്ഞദിവസം പെയ്ത മഴയിൽ മലയുടെ ചുവട്ടിൽ നിന്നപ്പോഴാണ് യുവാവ് ഇടിമിന്നലേറ്റ് മരിച്ചത്. മരിച്ച യുവാവി​െൻറ മൃതശരീരം മലമുകളിൽനിന്ന് താഴേക്ക്കൊണ്ടുവരാൻ വഴിയില്ലാത്തത് നാട്ടുകാർക്കും പൊലീസിനും ബുദ്ധിമുട്ടുണ്ടായി. അവധിക്കാലത്ത് പോകാനുള്ള പ്രധാനവഴി പഞ്ചായത്ത് അടച്ചത് വിനോദസഞ്ചാരികൾക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്. നാല് വർഷം മുമ്പ് സമീപത്തെ വാക്കനാട് സ്കൂളിലെ വിദ്യാർഥി മലമുകളിൽ നിന്ന് 1000 അടി താഴ്ചയിൽ വീണ് മരിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് മലയിൽ വേലികെട്ടിത്തിരിക്കുമെന്നും ഗൈഡിനെ നിയമിക്കുമെന്നും അറിയിച്ചുവെങ്കിലും ഉണ്ടായില്ല. സാമൂഹികവിരുദ്ധരുടെ പ്രധാന താവളമാണ് ഇപ്പോൾ ഇവിടം. ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ച കെട്ടിടങ്ങൾ അക്രമികൾ തകർത്തു. സന്ദർശകർ വന്നാൽ വേനലിലും മഴയിലും കയറി നിൽക്കാൻ സ്ഥലമില്ലാത്തതാണ് പ്രധാനപ്രശ്നം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.