ശക്തമായ മഴയും കാറ്റും: കൊല്ലം-^പുനലൂര്‍ ബ്രോഡ്ഗേജ് പാതയില്‍ മരങ്ങള്‍ കടപുഴകി

ശക്തമായ മഴയും കാറ്റും: കൊല്ലം--പുനലൂര്‍ ബ്രോഡ്ഗേജ് പാതയില്‍ മരങ്ങള്‍ കടപുഴകി കുന്നിക്കോട്: ശക്തമായ മഴയിലും കാറ്റിലും കൊല്ലം പുനലൂര്‍ ബ്രോഡ്ഗേജ് റെയില്‍വേ പാതയില്‍ മരങ്ങള്‍ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച 3.30 ഓടെയാണ് ആദ്യമരം വീണത്. ആവണീശ്വരം സ്റ്റേഷനും കൊട്ടാരക്കര സ്റ്റേഷനും ഇടയിലായിരുന്നു സംഭവം. ഇടമണ്‍ ഗുരുവായൂര്‍ പാസഞ്ചര്‍ കൊട്ടാരക്കര സ്റ്റേഷനിലെത്തിയപ്പോഴാണ് സമീപത്ത് മരം വീണത്. തീവണ്ടി അടുത്തെത്തപ്പോഴാണ് മരം വീണത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ലോക്കോപൈലറ്റി​െൻറ സമയോചിതമായ ഇടപെടല്‍ കൊണ്ട് ട്രെയിന്‍ നിര്‍ത്താനായി. കുരാ റെയില്‍വേ സ്റ്റേഷനും തലവൂര്‍ ക്ഷേത്രത്തിനും ഇടയിലെ പന്തപറമ്പില്‍ മണ്‍തിട്ടക്ക് സമീപമാണ് മരങ്ങള്‍ വീണത്. രണ്ട് മണിക്കൂറിന് ശേഷമാണ് പാതയില്‍നിന്ന് മരങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തത്. പലഭാഗങ്ങളിലായി നാല് മരങ്ങളാണ് നിലംപതിച്ചത്. ഫയര്‍ഫോഴ്സും പ്രദേശവാസികളും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് മരങ്ങള്‍ നീക്കംചെയ്തു. പാതയുടെ വശങ്ങളിലെ റെയില്‍വേ ഭൂമിയില്‍ നിരവധി മരങ്ങളാണ് അപകടാവസ്ഥയിലായി നില്‍ക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.