ഹരിതകേരള മിഷൻ; പ്രവർത്തനം വിപുലീകരിക്കാൻ പദ്ധതികൾ

കൊല്ലം: ഹരിതകേരള മിഷ​െൻറ പ്രവർത്തനം ജില്ലയിൽ കൂടുതൽ വിപുലീകരിക്കുന്നു. കൃഷി, ജലസംരക്ഷണം, മാലിന്യനിർമാർജനം എന്നിവ ലക്ഷ്യമാക്കിയുള്ള നടപടികൾ ഉൗർജിതമാക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ നടന്ന യോഗത്തിൽ തീരുമാനമായി. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള കർമ പദ്ധതി മേയ് 25 നകം ജില്ലാ പഞ്ചായത്തിൽ ലഭ്യമാക്കാൻ ഗ്രാമ--ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർദേശം നൽകി. മാലിന്യ സംസ്കരണം ലക്ഷ്യമാക്കി സ്കൂളുകളിലും ഗവൺമ​െൻറ് ഓഫിസുകളിലും ബയോഗ്യാസ് പ്ലാൻറുകൾ, പ്ലാസ്റ്റിക് െഷ്രഡിങ് യൂനിറ്റുകൾ, സീവേജ് ട്രീറ്റ്മ​െൻറ് പ്ലാൻറുകൾ, മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സ​െൻറർ, ഖര മാലിന്യ സംസ്കരണ പ്ലാൻറുകൾ, എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റുകൾ എന്നിവ സ്ഥാപിക്കുമെന്ന് ശുചിത്വമിഷൻ ജില്ലാ കോ-ഓഡിനേറ്റർ ജി. സുധാകരൻ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കിണർ റീ ചാർജിങ്, 148 പുതിയ കുളങ്ങളുടെ നിർമാണം, പഴയ കുളങ്ങളുടെ നവീകരണം എന്നിവ നടപ്പാക്കുമെന്ന് തൊഴിലുറപ്പ് പദ്ധതി കോ-ഓഡിനേറ്റർ പറഞ്ഞു. എ.ഡി.എം കെ.ആർ. മണികണ്ഠൻ, ബ്ലോക്ക്- പഞ്ചായത്ത് പ്രസിഡൻറുമാർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.