അറബിക് സർവകലാശാല: സർക്കാർ നിലപാട് വ്യക്തമാക്കണം- -കെ.എ.എം.എ കൊല്ലം: കേരളത്തിൽ അറബിക് സർവകലാശാല സ്ഥാപിക്കുമെന്ന എൽ.ഡി.എഫ് പ്രകടനപത്രികയിലെ പ്രഖ്യാപനം നടപ്പാക്കുന്നതിൽ കേരള സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സച്ചാർ കമ്മിറ്റി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പാലോളി കമ്മിറ്റി ശിപാർശചെയ്ത അറബിക് സർവകലാശാല സ്ഥാപിക്കുന്നതിൽ അലംഭാവം തുടരുന്നത് പ്രതിഷേധാർഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന നേതൃപരിശീലന ക്യാമ്പ് മേയ് ഒന്നിന് കോഴിക്കോട് നടത്താനും തീരുമാനിച്ചു. ഇടവം ഖാലിദ്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. പി.പി. ഫിറോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദീൻ റിപ്പോർട്ട് അവതരിപ്പിച്ചു. അബ്ദുൽ ലത്തീഫ് ബസ്മല, ഹംസ എറണാകുളം, ഇ.സി. നൗഷാദ് കോഴിക്കോട്, സലാഹുദീൻ കൊല്ലം, മജീദ് കാസർകോട്, അസൈനാർ വയനാട്, കെ.കെ. ഫസൽ തങ്ങൾ, നാദർഷാ കൊല്ലം, സലാഹുദീൻ പാലക്കാട്, അലി അക്ബർ, അനസ് എം. അഷ്റഫ്, നബീൽ, ഉമർ മുള്ളൂർക്കര, മുസ്തഫ വയനാട്, സിറാജ് മദനി എറണാകുളം, ഹിഷാമുദ്ദീൻ പത്തനംതിട്ട, നിഹാസ് തിരുവനന്തപുരം, ടി.കെ. അബൂബക്കർ, ഇ.ഐ. മുഹമ്മദ് അസ്‌ലം, മുനീർ കിളിമാനൂർ, ഡോ. കെ.എം. നിസാമുദ്ദീൻ മരുത, സുമയ്യ തങ്ങൾ, ലൈലാബീവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.