സുഗത​െൻറ കുടുംബത്തെ സഹായിക്കാൻ കൂട്ടായ്​മ

കൊല്ലം: പുനലൂരിൽ ആത്മഹത്യചെയ്ത സുഗത​െൻറ കുടുംബത്തെ സഹായിക്കാൻ വിശ്വകർമ സമുദായ കൂട്ടായ്മ രൂപവത്കരിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സുഗതൻ വർക്ക്ഷോപ് തുടങ്ങാൻ തീരുമാനിച്ചിരുന്ന സ്ഥലത്ത് അദ്ദേഹത്തി​െൻറ മക്കൾ ആരംഭിക്കുന്ന വർക്ക്ഷോപ്പി​െൻറ ശിലാസ്ഥാപനം 14ന് നടത്തും. വർക്ക്ഷോപ് ആരംഭിക്കുന്നതിനുള്ള ധനസഹായശേഖരണത്തിനും വിശ്വകർമ, പ്രവാസി കൂട്ടായ്മകൾ രംഗത്തിറങ്ങും. കൊടികുത്തി സമരത്തെതുടർന്ന് വ്യവസായം തുടങ്ങാനാവാതെ ആത്മഹത്യചെയ്ത സുഗത​െൻറ കുടുംബത്തെ വേട്ടയാടുന്ന സമീപനം ഇപ്പോഴും തുടരുന്നു. സർക്കാറും രാഷ്ട്രീയപാർട്ടികളും കൈവിട്ടതോടെയാണ് കുടുംബത്തെ സഹായിക്കാൻ വിശ്വകർമ സമുദായ കൂട്ടായ്മ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന രക്ഷാധികാരി വി. രാജേന്ദ്രൻ, സി. മോഹനൻ ആചാരി, എൻ. അനുരാജ്, വി. ഗോപാലകൃഷ്ണൻ, ഹരി.എസ്. ചാരുംമൂട്, ചൈത്രം മോഹൻ എന്നിവർ പെങ്കടുത്തു. ലോട്ടറി ബന്ദ് 16ന് കൊല്ലം: കേരള ലോട്ടറിയെയും ലോട്ടറി മേഖലയെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 16ന് ലോട്ടറി ബന്ദ് നടത്തുമെന്ന് കേരള ലോട്ടറി ഏജൻറ്സ് ആൻഡ് സെല്ലേഴ്സ് അസോസിേയഷൻ െഎ.എൻ.ടി.യു.സി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡൻറ് തോമസ് കല്ലാടൻ, ചവറ അരവി, ലജീവ് വിജയൻ, ശങ്കരനാരായണൻ, മനക്കര സെയിൻ എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു. 'ഉജ്വലദിവസ്' ആചരണം കൊല്ലം: ഗ്രാമസ്വരാജ് അഭിയാ​െൻറ ഭാഗമായി 20ന് 'ഉജ്വലദിവസ്' ആചരിക്കും. ഗ്രാമീണ ജനതക്കിടയിൽ സുരക്ഷിതവും കാര്യക്ഷമവുമായ എൽ.പി.ജി ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണിത്. എൽ.പി.ജി ഉപഭോക്താക്കൾക്ക് ആശയവിനിമയത്തിനായി 'എൽ.പി.ജി' പഞ്ചായത്തുകളും സംഘടിപ്പിക്കും. ഒാരോ എൽ.പി.ജി പഞ്ചായത്തിലും 500 വനിതകളെയെങ്കിലും പെങ്കടുപ്പിക്കാനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.