കശുവണ്ടി മേഖലയിലെ ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടപ്പാക്കണം

കൊല്ലം: കശുവണ്ടി മേഖലയിലെ മാസശമ്പള ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണമെന്നും കെ.എസ്.സി.ഡി.സി, കാപ്പെക്സ് ഫാക്റികൾ അടക്കം മുഴുവൻ ഫാക്ടറികളും അടഞ്ഞുകിടക്കുന്നതി​െൻറ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി മേഴ്സിക്കുട്ടിയമ്മ രാജിവെക്കണമെന്നും ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. ശമ്പളപരിഷ്കരണമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് കാഷ്യൂ ഇൻഡസ്ട്രീസ് സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ചിന്നക്കടയിൽ നടത്തിയ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യൂനിയൻ വർക്കിങ് പ്രസിഡൻറ് കാഞ്ഞിരവിള അജയകുമാർ അധ്യക്ഷത വഹിച്ചു. കല്ലട കുഞ്ഞുമോൻ, കോതേത്ത് ഭാസുരൻ, കൃഷ്ണവേണി ശർമ, സുഗതകുമാരി, മോഹൻലാൽ, ബാബുപിള്ള, രഘു, മനോജ്, എം. ചന്ദ്രൻപിള്ള, ശ്രീനിവാസൻ, പുഷ്പൻ, കല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.