മനുഷ്യജീവന് യാതൊരു വിലയുമില്ലാത്ത രാജ്യമായി ഇന്ത്യ മാറി --എം.എം. മണി ചവറ: രാജ്യത്തെ ദലിതരെയും ന്യൂനപക്ഷങ്ങളെയും ആസൂത്രിത നീക്കങ്ങളിലൂടെ കൊലക്കിരയാക്കുമ്പോൾ നാലു വർഷത്തെ ബി.ജെ.പി ഭരണത്തിൽ മനുഷ്യെൻറ സംരക്ഷണത്തിന് യാതൊരു വിലയുമില്ലാത്ത രാജ്യമായി ഇന്ത്യ മാറിയെന്ന് മന്ത്രി എം.എം. മണി. ചവറ തെക്കുംഭാഗം കേളി കൃഷ്ണൻകുട്ടി പിള്ളയുടെ ഒമ്പതാമത് ചരമവാർഷിക അനുസ്മരണവും ഗ്രന്ഥശാല വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേളി കലാക്ഷേത്രം പ്രസിഡൻറ് ടി.എൻ. നീലാംബരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കൃഷ്ണൻകുട്ടിപിള്ള അനുസ്മരണ പ്രഭാഷണം സി.പി.എം ഏരിയ സെക്രട്ടറി ടി. മനോഹരൻ നിർവഹിച്ചു. ഈ വർഷത്തെ കൃഷ്ണൻകുട്ടി പിള്ള സാംസ്കാരിക അവാർഡ് സാംസ്കാരിക പ്രവർത്തകനും സാഹിത്യ അക്കാദമി അംഗവുമായ ഡോ. സി. ഉണ്ണികൃഷ്ണനും മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള അവാർഡ് ജില്ല ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് പി. ചന്ദ്രശേഖരപിള്ളക്കും മന്ത്രി സമ്മാനിച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ കഴിവ് തെളിയിച്ചവരെയും മന്ത്രി ആദരിച്ചു. ഭക്ഷ്യധാന്യ വിതരണോദ്ഘാടനം സംസ്ഥാന യുവജന കമീഷൻ ചെയർപേഴ്സൺ ചിന്താ ജെറോമും കേളി ഗ്രന്ഥശാലയുടെ ആദരവ് ഏരിയ സെക്രട്ടറി ടി. മനോഹരനും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.