രാജ്യത്ത് ഭരണഘടന അട്ടിമറിക്കാൻ സംഘ്​പരിവാർ ശ്രമിക്കുന്നു -^വെൽഫെയർ പാർട്ടി

രാജ്യത്ത് ഭരണഘടന അട്ടിമറിക്കാൻ സംഘ്പരിവാർ ശ്രമിക്കുന്നു --വെൽഫെയർ പാർട്ടി കടയ്ക്കൽ: കേന്ദ്ര ഭരണത്തി​െൻറ പിൻബലത്തിൽ രാജ്യത്ത് സംഘ്പരിവാർ ഭരണഘടന മാറ്റിയെഴുതാൻ ശ്രമം നടത്തുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീക്ക്. 'ഇന്ത്യ എല്ലാവരുടേതുമാണ്' കാമ്പയി​െൻറ ഭാഗമായി നിലമേലിൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്നധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കശ്മീരിൽ കൊലചെയ്യപ്പെട്ട എട്ടുവയസ്സുകാരിയും ഉന്നാവോയിലെ ദലിത് പെൺകുട്ടിയും സംഘ്പരിവാറി​െൻറ ഉന്മൂലന രാഷ്ട്രീയത്തി​െൻറ ഇരകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദലിത് ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക, മുസ്ലിംകൾക്ക് നിയമനിർമാണ സഭകളിൽ ജനസംഖ്യാനുപാതിക സംവരണം നൽകുക, പശുവി​െൻറ പേരിൽ നടന്ന ദലിത് മുസ്ലിം കൊലകളെ കുറിച്ചും ആക്രമണങ്ങളെക്കുറിച്ചും ധവളപത്രം പുറപ്പെടുവിക്കുക, ഇതിലെ മുഴുവൻ പ്രതികളേയും നിയമനടപടിക്ക് വിധേയമാക്കുക, സ്ത്രീകൾക്ക്‌ പാർലമ​െൻറ്, നിയമസഭകളിൽ 33 ശതമാനം സംവരണം അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ധർണ സംഘടിപ്പിക്കുന്നത്. സലീം മൂലയിൽ, ഡോ. അശോകൻ, ഫാ. എബ്രഹാം ജോസഫ്, അബ്ദുൽ അസീസ്, അഡ്വ. സജീബ്, സബീന ടീച്ചർ, കെ.ബി. മുരളി, ഇസ്മായിൽ ഗനി അസ്ലം പേഴുംമൂട്, കാമിലുദ്ദീൻ, സലീം കൊട്ടുമ്പുറം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.