കൊല്ലം: ഇന്ത്യയിലെ ജനകോടികൾ 'ഇത് എെൻറ ഇന്ത്യയല്ല; ഇങ്ങനെയല്ല നമ്മുടെ ഇന്ത്യ'യെന്ന് ആർത്ത് വിലപിക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ. കശ്മീരിൽ ക്രൂരപീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വായ്മൂടിക്കെട്ടി നടത്തിയ പ്രതിഷേധ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സവർണവർഗം നയിക്കുന്ന ബി.ജെ.പിയുടെ ഭരണത്തിൽ മതന്യൂനപക്ഷങ്ങളും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളും അകാരണമായി മരണം ഏറ്റുവാങ്ങുന്നു. എട്ട് വയസ്സുകാരിയായ കുട്ടിക്ക് പരിപാവനമായ ക്ഷേത്രത്തിനുള്ളിൽ കാമവെറിയന്മാരായ ഹിന്ദുത്വ തീവ്രവാദികളുടെ പീഡനം ഏറ്റുവാങ്ങേണ്ടിവന്നു. മരണം ഉറപ്പുവരുത്താൻ തല തല്ലിപ്പൊളിക്കുകയും ചെയ്തു. ഇൗ ക്രൂരമനസ്സുകളെ അംഗീകരിക്കുകയും അവർക്ക് കാവലാളായി മാറുകയും ചെയ്യുന്ന ഇന്ത്യൻ ഭരണഭീകരതക്കെതിരെ ഇന്ത്യൻ മനസ്സുകൾ തേങ്ങുന്നു. ഇത്തരം ശക്തികൾെക്കതിരെ ഇന്ത്യൻ ജനത ഉണർന്ന് പ്രതികരിക്കേണ്ട സമയമായെന്നും ബിന്ദുകൃഷ്ണ കൂട്ടിച്ചേർത്തു. നഗരത്തിൽ നടന്ന പ്രകടനത്തിൽ കുട്ടികളും സ്ത്രീകളും ഉൾെപ്പടെ നൂറുകണക്കിന് പ്രവർത്തകർ അണിചേർന്നു. പ്രസ് ക്ലബിന് മുന്നിൽ നടന്ന പ്രതിഷേധയോഗത്തിൽ ഡി.സി.സി വൈസ് പ്രസിഡൻറ് എസ്. വിപിനചന്ദ്രൻ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.