കശ്​മീരിലെ ബാലിക മുസ്​ലിംവിരുദ്ധ വംശീയതയുടെ രക്തസാക്ഷി ^ഫ്രറ്റേണിറ്റി മൂവ്മെൻറ്​

കശ്മീരിലെ ബാലിക മുസ്ലിംവിരുദ്ധ വംശീയതയുടെ രക്തസാക്ഷി -ഫ്രറ്റേണിറ്റി മൂവ്മ​െൻറ് കൊല്ലം: മുസ്ലിംവിരുദ്ധ വംശീയതയുടെ രക്തസാക്ഷിയാണ് കശ്മീരിലെ ബാലികയെന്ന് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല പ്രസിഡൻറ് എസ്.എം. മുഖ്താർ. ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി അസ്ലം പേഴുംമൂട് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ ലുക്മാൻ, തൻവീർ, ഷഹനാസ് പത്തനാപുരം, വെൽഫെയർ പാർട്ടി കൊല്ലം മണ്ഡലം സെക്രട്ടറി അംജദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.