വീടി​െൻറ നമ്പറിട്ടില്ല: സത്യഗ്രഹമിരുന്ന വിധവ കുഴഞ്ഞുവീണു

പുനലൂർ: കൈക്കൂലി നൽകാത്തതിനാൽ നഗരസഭ അധികൃതർ കെട്ടിട നമ്പർ നിഷേധിക്കപ്പെട്ട വിധവ താലൂക്ക് ഓഫിസിൽ സത്യഗ്രഹത്തിനിടെ കുഴഞ്ഞുവീണു. കഴുതുരുട്ടി നെടുമ്പാറ ഈസ്ഫീൽഡ് എസ്റ്റേറ്റിൽ അനിതകുമാരി (40) ആണ് പുനലൂർ താലൂക്ക് ഓഫിസിൽ മോഹാലസ്യപ്പെട്ട് വീണത്. ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തരപ്രദേശിൽ സൈനികനായ ഹരികൃഷ്ണ​െൻറ മാതാവായ അനിതകുമാരി സഹോദരി അജിതക്കൊപ്പം വെള്ളിയാഴ്ച രാവിലെ 11 ഓടെയാണ് താലൂക്ക് ഓഫിസിലെത്തിയത്. നഗരസഭയിലെ തുമ്പോട് വാർഡിൽ മകൻ വാങ്ങിയ ആറ് സ​െൻറ് സ്ഥലത്ത് ബാങ്ക് വായ്പ തരപ്പെടുത്തി ഇവർ വീടു നിർമിച്ചു. വീട് നിർമാണം പൂർത്തിയാക്കി നഗരസഭയിൽ കെട്ടിട നമ്പരിടാൻ അപേക്ഷ നൽകിയപ്പോഴാണ് അധികൃതർക്ക് കൈക്കൂലി നൽകാത്തതിനെ തുടർന്ന് സൈനികനും മാതാവും പുലിവാലുപിടിച്ചത്. വീട് നിർമിച്ചത് നഗരസഭ വഴിയോട് ചേർന്നതായതിനാൽ നിയമപരമായ ദൂരപരിധി പാലിച്ചിെല്ലന്ന് പറഞ്ഞ് നമ്പർ നൽകാൻ അധികൃതർ തയാറായില്ല. എന്നാൽ, വീട് നിർമിച്ചത് നഗരസഭ വഴിയോട് ചേർന്നെല്ലന്നും സ്വകാര്യ വഴിയാെണന്നും പറഞ്ഞിട്ടും അധികൃതർ അയഞ്ഞില്ല. ഇതിനുള്ള രേഖകളും കാട്ടി. സമാനമായി തൊട്ടടുത്തുള്ള വീടുകൾക്ക് നമ്പർ നൽകിയതും ചൂണ്ടിക്കാട്ടിയിട്ടും ഫലമുണ്ടായില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചോദിച്ച പണം കൈക്കൂലി നൽകാത്തതാണ് ഉടക്കിന് കാരണമെന്ന് അനിതകുമാരി പറ‍യുന്നു. നമ്പറിനായി സൈനികൻ അവധിയെടുത്ത് നാട്ടിലെത്തി പലതവണ നഗരസഭ ഓഫിസിലെത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ നഗരസഭയിലെ ഭരണാധികാരികളിലെ പ്രമുഖരായ പലരും പ്രശ്നത്തിൽ ഇടപെട്ടെങ്കിലും നമ്പർ നൽകാൻ അധികൃതർ തയാറായില്ല. ഇതിനെ തുടർന്ന് അനിതകുമാരി കോടതിയെ സമീപിച്ചു. കോടതിയുടെ ഇടപെടലിനെ തുടർന്ന് കലക്ടർക്ക് പരാതി നൽകി. ഇവരുടെ വീടിനോട് ചേർന്നുള്ള വഴിയുടെ നിജസ്ഥിതി അറിയാൻ അടിയന്തര സർവേ നടത്തുന്നതിന് കലക്ടർ താലൂക്ക് ഓഫിസിലേക്ക് അറിയിപ്പ് നൽകി. ഈ അറിയിപ്പുമായി വീട്ടമ്മ ഓഫിസിലെത്തിയെങ്കിലും വഴിയുടെ സ്കെച്ചും മറ്റു രേഖകളുമിെല്ലന്ന് പറഞ്ഞ് താലൂക്ക് അധികൃതരും കൈമലർത്തി. ഇതോടെ ഓഫിസിന് മുന്നിൽ കുത്തിയിരുന്ന അനിതകുമാരി കുറേകഴിഞ്ഞപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. സർവേ നടത്തുന്നതിന് സാവകാശം വേണ്ട വിവരം വീട്ടമ്മയെ അറിയിച്ചതായും ഇവർ സത്യഗ്രഹം ഇരുന്നതും കുഴഞ്ഞുവീണതും അറിയിെല്ലന്നുമാണ് താലൂക്ക് അധികൃതരുടെ പ്രതികരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.