കശ്മീരിൽ കൊലചെയ്യപ്പെട്ട എട്ടുവയസ്സുകാരി പൈശാചികതയുടെയും വംശവെറിയുടെയും ഇര- ^സമദാനി

കശ്മീരിൽ കൊലചെയ്യപ്പെട്ട എട്ടുവയസ്സുകാരി പൈശാചികതയുടെയും വംശവെറിയുടെയും ഇര- -സമദാനി പുനലൂർ: കശ്മീരിൽ കൊലചെയ്യപ്പെട്ട എട്ടുവയസ്സുകാരി രാജ്യത്ത് വളർന്നുവരുന്ന പൈശാചികതയുടെയും മതാന്ധതയുടെയും ഇരയാണന്ന് എം.പി. അബ്ദുസമദ് സമദാനി. പുനലൂരിൽ ജമാഅത്ത് ഫെഡറേഷൻ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച മാനവമൈത്രി മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുവംശത്തെ ഉത്മൂലനം ചെയ്യാനായി കൊച്ചുകുട്ടിയെ കരുവാക്കിയുള്ള വംശവെറിയാണ് നടന്നത്. ഇത് മാനവ മനസാക്ഷിയുടെ പ്രശ്നമാണ്. എ​െൻറ കുഞ്ഞിനാണ് ഇത് സംഭവിച്ചതെന്ന് കരുതി എല്ലാവരും ഇതിനെതിരെ രംഗത്തുവരികയും ജാഗ്രത പാലിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങളെപോലും തോൽപിക്കുന്ന പൈശാചികതയാണ് എട്ടുവയസ്സുകാരിയോട് കാണിച്ചത്. മതവും ധർമവും മനുഷ്യനെ സംസ്കരിക്കാനുള്ളതാണ്. വർഗീയത മാരകരോഗമാണ്. അതിനുള്ള മരുന്നായി മതവിശ്വാസങ്ങളെ ഉപയോഗിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജമാഅത്ത് ഫെഡറേഷൻ താലൂക്ക് പ്രസിഡൻറ് കുളത്തൂപ്പുഴ സലീം അധ്യക്ഷത വഹിച്ചു. പുനലൂർ രൂപതാവികാരി ജനറൽ ഫാ. വിൻസ​െൻറ് എസ്. ഡിക്രൂസ്, ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, എം.പി. ഗോപിനാഥപിള്ള, തടിക്കാട് ഷിഹാബുദീൻ മഅ്ദനി, അബ്ദുൽറ ഊഫ് മന്നാനി, എസ്. താജുദീൻ, ഇ.എം. ഷാജഹാൻ മൗലവി, എ.എ. ബഷീർ എന്നിവർ സംസാരിച്ചു. എ. യൂനുസ്കുഞ്ഞ്, എം. അബ്ദുൽ അസീസ് എന്നിവർ സഹായധനം വിതരണംചെയ്തു. എരൂർ എം. ഷംസുദീൻ മദനി ദുആയും ജനറൽ സെക്രട്ടറി കെ.എ. റഷീദ് സ്വാഗതവും ഐ.എ. റഹീം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.