ദേശീയപാത വികസനം: അലൈൻമെൻറിനെതിരെ പ്രതിഷേധം വ്യാപകം

കൊട്ടിയം: ദേശീയപാതക്കായി ഒരുവശത്തുനിന്ന് മാത്രം സ്ഥലം ഏറ്റെടുത്ത് കൊണ്ടുള്ള പുതിയ അലൈൻമ​െൻറിനെതിരെ പ്രതിഷേധം വ്യാപകമായി. മേവറം മുതൽ ഉമയനല്ലൂർ വരെയുള്ള ഭാഗത്താണ് പ്രതിഷേധം ഉയരുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിനായി മുമ്പ് സ്ഥാപിച്ച കല്ലുകളുടെയും പഴയ അലൈൻമ​െൻറി​െൻറയും അടിസ്ഥാനത്തിൽ സ്ഥലം ഏറ്റെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. പുതിയ അലൈൻമ​െൻറ് അശാസ്ത്രീയമായി സ്വാധീനങ്ങൾക്ക് വഴങ്ങി തയാറാക്കിയതാണെന്നും ഈ അലൈൻമ​െൻറ് അനുസരിച്ച് മേവറം വാഴപ്പള്ളി മുതൽ ഉമയനല്ലൂർ വരെസ്ഥലം ഏറ്റെടുത്താൽ റോഡി​െൻറ വടക്കുഭാഗത്ത് വലിയ വളവുണ്ടാകുകയും അപകടങ്ങൾ തുടർക്കഥയാകുമെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. ആരുടെയും സ്വാധീനത്തിന് വഴങ്ങാതെ ആദ്യം തയാറാക്കിയ അലൈൻമ​െൻറ് പ്രകാരം ഇപ്പോഴും സ്ഥലം ഏറ്റെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പുതിയ അലൈൻമ​െൻറ് പ്രകാരം മേവറം മുതൽ ഉമയനല്ലൂർ വരെ റോഡി​െൻറ വടക്കുഭാഗത്തുനിന്ന് മാത്രമാണ് സ്ഥലം ഏറ്റെടുക്കുന്നത്. നിലവിൽ ചെറിയ വളവുള്ള ഇവിടെ ഈ രീതിയിൽ സ്ഥലം ഏറ്റെടുത്ത് റോഡ് നിർമിച്ചാൽ വളവ് വലുതാകുക മാത്രമല്ല, ഒന്നേകാൽ നൂറ്റാണ്ട് പഴക്കമുള്ള എൽ.പി സ്കൂൾ, സഹകരണ ബാങ്ക്, രണ്ട് തൈക്കാവുകൾ, ഒരുക്ഷേത്രം, ബഹുനില ഷോപ്പിങ് കോംപ്ലക്സുകൾ എന്നിവ നഷ്ടപ്പെടും. കഴിഞ്ഞതവണ സ്ഥലം ഏറ്റെടുപ്പിനായി അതിർത്തികല്ലുകൾ സ്ഥാപിച്ചപ്പോൾ കല്ലിന് പുറകിലായി കെട്ടിടങ്ങൾ കെട്ടിയവരും പ്രതിസന്ധിയിലായിട്ടുണ്ട്. ഏറ്റെടുക്കുന്ന സ്ഥലത്തിന് പുറകിൽ െവച്ച പല കെട്ടിടങ്ങളും പുതിയ അലൈൻമ​െൻറ് പ്രകാരം ഏറ്റെടുക്കുന്നവയിൽപെടും. ഉമയനല്ലൂർ കടമ്പാട്ടുമുക്കിൽ ക്ഷേത്രവും സ്ഥലവും ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധ ബാനറുകളുമായി ക്ഷേത്ര സംരക്ഷണസമിതിയും രംഗത്തെത്തിയിട്ടുണ്ട്. അശാസ്ത്രീയമായി തയാറാക്കിയിട്ടുള്ള പുതിയ അലൈൻമ​െൻറ് മാറ്റി ഇരുവശത്തുനിന്നും ഒരുപോലെ സ്ഥലം ഏറ്റെടുക്കുകയോ പഴയ അലൈൻമ​െൻറ് പ്രകാരം സ്ഥലം ഏറ്റെടുക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ കലക്ടർ, പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി, ദേശീയപാത ചീഫ് എൻജിനീയർ, നാഷനൽ ഹൈവേ പ്രോജക്റ്റ് ഡയറക്ടർ തുടങ്ങിയവർക്ക് പരാതിനൽകിയിട്ടുണ്ട്. രാഷ്ട്രം ഭരണകൂട ഭീകരതക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു -എൻ.കെ. േപ്രമചന്ദ്രൻ എം.പി കൊല്ലം: രാഷ്ട്രം ഭരണകൂടഭീകരതക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന്് സംശയിക്കുന്ന സംഭവങ്ങളാണ് ജമ്മു-കശ്മീരിലെ കത്വയിലും യു.പിയിലെ ഉനയിലും ഉണ്ടായതെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി പറഞ്ഞു. ലൈംഗിക വൈകൃതങ്ങളിലൂടെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട ഇരയോടൊപ്പം നിൽക്കുന്നതിന് പകരം വിരുദ്ധ വികാരം ആളിക്കത്തിച്ച് വേട്ടക്കാർക്കൊപ്പം നിൽക്കുന്ന ജമ്മു-കശ്മീർ, യു.പി സർക്കാറുകൾ രാജ്യത്തി​െൻറ സാംസ്കാരിക പൈതൃകത്തേയും നിമയവാഴ്ചയേയും തകർക്കുകയാണ്. പെൺകുട്ടികൾക്കും ദലിതർക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളെ പരസ്യമായി അനുകൂലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സംഘടനകളെ നിരോധിക്കാൻ നിയമനിർമാണം അനിവാര്യമായിരിക്കുന്നു. സംഭവത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് ആശങ്കാജനകമാണെന്നും എൻ.കെ. േപ്രമചന്ദ്രൻ എം.പി പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.