കശ്​മീരിൽ എട്ടുവയസ്സുകാരിയുടെ മരണം മനുഷ്യത്വരഹിതം ^കെ.എം.വൈ.എഫ്​

കശ്മീരിൽ എട്ടുവയസ്സുകാരിയുടെ മരണം മനുഷ്യത്വരഹിതം -കെ.എം.വൈ.എഫ് കൊല്ലം: കശ്മീരിൽ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവം രാജ്യത്തിന് തീരാകളങ്കവും മനുഷ്യത്വരഹിതവുമാണെന്ന് കെ.എം.വൈ.എഫ് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത്തരം പ്രവണതകൾ ആവർത്തിക്കാതിരിക്കാൻ ഭരണകൂടങ്ങൾ തയാറാകണം. ഭരണം കൈയാളുന്നവർ തന്നെ പ്രതികളാകുകയോ പ്രതികളെ സംരക്ഷിക്കുകയോ ചെയ്യുന്ന സമീപനം രാജ്യത്തി​െൻറ സൗഹാർദ അന്തരീക്ഷം തകർക്കാനേ ഉപകരിക്കൂ എന്നും യോഗം വിലയിരുത്തി. അർഷദ് മന്നാനി ഉദ്ഘാടനം ചെയ്തു. കണ്ണനല്ലൂർ നാഷിദ് ബാഖവി അധ്യക്ഷത വഹിച്ചു. തേവലക്കര ജെ.എം. നാസറുദ്ദീൻ, കോട്ടൂർ നൗഷാദ്, അൻസർ കുഴിവേലിൽ, അനസ് മന്നാനി, അക്ബർഷാ മൈലാപ്പൂർ, സജീർ വിളയിൽ, ഷിബുഖാൻ, ഫസിലുദ്ദീൻ മന്നാനി, റിയാസ്, മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.