ടൗൺപ്ലാനിങ്​ അദാലത്​; 41 അപേക്ഷകൾ തീർപ്പാക്കി

തിരുവനന്തപുരം: കോർപറേഷനിൽ നടന്ന ടൗൺ പ്ലാനിങ് അദാലത്തിൽ 41 അപേക്ഷകൾ തീർപ്പാക്കി. ആകെ ലഭിച്ച 48 അപേക്ഷകളിൽ 41 എണ്ണമാണ് തീർപ്പാക്കിയത്. ഒമ്പതെണ്ണം പെർമിറ്റ് അനുവദിക്കുന്നതിനും 25 എണ്ണം ഒക്ക്യുപെൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനും അഞ്ചെണ്ണം സർക്കാറി​െൻറയും ആർ.ടി.പി യുടെയും പരിഗണനക്ക് വിടാനും തീരുമാനിച്ചു. വെള്ളിയാഴ്ച രാവിലെ 10.30ന് ആരംഭിച്ച അദാലത്ത് 3.30 വരെ നീണ്ടു. മേയർ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ടൗൺ പ്ലാനിങ് കമ്മിറ്റി ചെയർമാൻ ആർ. സതീഷ്കുമാർ, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ പി. ബാബു, മരാമത്ത് സ്ഥിരംസമിതി ചെയർപേഴ്സൺ സഫീറാബീഗം, കോർപേറഷൻ സെക്രട്ടറി എ.എസ്. ദീപ, എൻജിനീയർ കെ. ജയചന്ദ്രകുമാർ, എക്സിക്യുട്ടീവ് എൻജിനീയർമാരായ സിറിൾ വിമ മെൻഡസ്, ലേഖ സി.എസ്, ബോബൻ, അസി. എക്സിക്യുട്ടീവ് എൻജിനീയർമാർ, അസി. എൻജിനീയർമാർ മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.