ജില്ല യൂത്ത്​ ചെസ് ചാമ്പ്യൻഷിപ്; ശബരി ചാമ്പ്യൻ

തിരുവനന്തപുരം: ചെസ് അസോസിയേഷൻ ഒാഫ് ട്രിവാൻഡ്രം ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിറുമായി സഹകരിച്ച് ജില്ലയിലെ 25 വയസ്സിന് താഴെയുള്ളവർക്കായി ചെസ് ചാമ്പ്യൻഷിപ് നടത്തി. സ്വിസ് സിസ്റ്റത്തിൽ നടന്ന മത്സരത്തിൽ ശബരി ചാമ്പ്യനായി. ഗൗരി കൃഷ്ണദാസ്, ശ്രേയസ് പയ്യപ്പാട്ട്, രാഹുൽ കൃഷ്ണ എന്നിവർ യഥാക്രമം രണ്ടുമുതൽ നാലുവരെ സ്ഥാനങ്ങൾ കരസ്ഥമാക്കി. ഡെപ്യൂട്ടി കലക്ടർ വി.ആർ. വിനോദ് ഉദ്ഘാടനം ചെയ്തു. കെ.എസ്. തമ്പാട്ടി അധ്യക്ഷത വഹിച്ചു. ചെസ് അസോസിയേഷൻ സെക്രട്ടറി രാജേന്ദ്രൻ ആചാരി, രാജേശ്വരി, ശ്യാം ഹരി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.