കിള്ളിയാറിനായി ഇന്ന്​ നാടൊരുമിക്കും

തിരുവനന്തപുരം: കിള്ളിയാറി​െൻറ നീരൊഴുക്കിനെ തടസ്സപ്പെടുത്തുന്ന മാലിന്യം നീക്കംചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഏകദിന ശുചീകരണ യജ്ഞം 'കിള്ളിയാറൊരുമ' ശനിയാഴ്ച നടക്കും. മൂഴിയില്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്, പത്താംകല്ലില്‍ വനംമന്ത്രി കെ. രാജു, അഴീക്കോടില്‍ ജലവിഭവമന്ത്രി മാത്യു ടി. തോമസ്, വഴയിലയില്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പുത്തന്‍പാലത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പരിപാടി ഫ്ലാഗ്ഓഫ് ചെയ്യും. തുടര്‍ന്ന് പ്രതിജ്ഞ ചൊല്ലും. എം.എല്‍.എമാർ, കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എന്നിവർ പങ്കെടുക്കും. കരിഞ്ചാത്തി മൂലയില്‍നിന്ന് ആരംഭിക്കുന്ന ശുചീകരണ പരിപാടി 22 കി.മീ പിന്നിട്ട് വഴയില പാലത്തില്‍ അവസാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.