സംസ്​കൃതി സാഹിത്യ പുരസ്​കാരം ഡോ. സി.പി. ശ്രീകണ്​ഠൻ നായർക്ക്​

തിരുവനന്തപുരം: 2018ലെ സംസ്കൃതി സാഹിത്യ പുരസ്കാരം ഡോ. സി.പി. ശ്രീകണ്ഠൻ നായർക്ക് ലഭിച്ചു. സമഗ്രസംഭാവനക്കാണ് പുരസ്കാരം. സാഹിത്യകാരി ഉഷാമേനോ​െൻറ പേരിൽ ഏർപ്പെടുത്തിയ കവിത പുരസ്കാരം നിർമല രാജഗോപാലിനും ലഭിച്ചു. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. ഡോ. വിളക്കുടി രാജേന്ദ്രൻ, ദേവൻ പകൽക്കുറി, കലാം കൊച്ചേറ എന്നിവരടങ്ങുന്ന ജൂറി കമ്മിറ്റിയാണ് അവാർഡ് ജേതാക്കെള തെരഞ്ഞെടുത്തത്. സംസ്കൃതിയുടെ വാർഷികദിനമായ മേയ് 13ന് അവാർഡുകൾ വിതരണംചെയ്യുമെന്ന് ചെയർമാൻ ചുനക്കര രാമൻകുട്ടി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.